സം​സ്ഥാ​ന കാ​ർ​ഷി​ക അ​വാ​ർ​ഡ്: ജി​ല്ല​യ്ക്ക് അ​ഞ്ച് അ​വാ​ർ​ഡു​ക​ൾ
Thursday, January 21, 2021 12:13 AM IST
പാലക്കാട്: കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന​ത​ല ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ളി​ൽ 5 എ​ണ്ണം പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക്. കേ​ര​കേ​സ​രി, പ​ച്ച​ക്ക​റി ക​ർ​ഷ​നു​ള്ള അ​വാ​ർ​ഡ്, ക​ർ​ഷ​ക പ്ര​തി​ഭ, ക്ല​സ്റ്റ​ർ, ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി അ​വാ​ർ​ഡു​ക​ളാ​ണ് ജി​ല്ല​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച കേ​ര​ക​ർ​ഷ​ക​നു​ള്ള കേ​ര​കേ​സ​രി അ​വാ​ർ​ഡ് മീ​നാ​ക്ഷി​പു​രം വ​ട​കാ​ട്ടു​കു​ളം ശി​വ​ഗ​ണേ​ശ​നു ല​ഭി​ച്ചു. ര​ണ്ട് ല​ക്ഷം രൂ​പ​യും സ്വ​ർ​ണ​മെ​ഡ​ലും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അ​വാ​ർ​ഡ്. മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡി​ന് വ​ട​ക​ര​പ്പ​തി ഒ​ഴ​ല​പ്പ​തി സ്വ​ദേ​ശി ആ​ർ. മോ​ഹ​ൻ​രാ​ജ് അ​ർ​ഹ​നാ​യി. അ​ന്പ​തി​നാ​യി​രം രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ർ​ഡ്. കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​ക​ളി​ലെ മി​ക​ച്ച ക​ർ​ഷ​ക​പ്ര​തി​ഭ​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് വി​ദ്യാ​ർ​ത്ഥി​യും അ​ത്തി​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ എ​സ് ഷെ​രീ​ഫ് നേ​ടി. സ്വ​ന്ത​മാ​യി ആ​ധു​നി​ക കൃ​ഷി രീ​തി​ക​ളും ശാ​സ്ത്രീ​യ രീ​തി​ക​ളും അ​വ​ലം​ബി​ച്ച് കൃ​ഷി ചെ​യ്ത​തി​നാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. 25,000 രൂ​പ​യും സ്വ​ർ​ണ​മെ​ഡ​ലും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ർ​ഡ്.
വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന മി​ക​ച്ച ക്ല​സ്റ്റ​റു​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം പ​ര​തൂ​ർ പ​ഞ്ചാ​യ​ത്ത് പ​ള്ളി​പ്പു​റം എ ​ഗ്രേ​ഡ് ക്ല​സ്റ്റ​റി​നു ല​ഭി​ച്ചു. 25,000 രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അ​വാ​ർ​ഡ്. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്നാം​സ്ഥാ​നം ല​ഭി​ച്ചി​രി​ക്കു​ന്ന​ത് ക​ല്ല​ടി​ക്കോ​ട് മോ​ഴാ​നി വീ​ട്ടി​ൽ എം.​കെ. ഹ​രി​ദാ​സ​നാ​ണ്. 25,000 രൂ​പ​യും ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അ​വാ​ർ​ഡ്.