കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ സുഹൃത്തിനെ വെ​ടി​വെ​ച്ച പ്ര​തി​യെ റി​മാ​ൻ​ഡ് ചെയ്തു
Friday, January 22, 2021 12:10 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: പൊ​ങ്ക​ലാ​ഘോ​ഷ​ത്തി​ന് എ​ത്തി​യ അ​തി​ഥി​ക്ക് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ലാ​യി. വ​ണ്ണാ​മ​ട ന​ട​രാ​ജ​കൗ​ണ്ട​ർ കോ​ള​നി​യി​ലെ എം. ​നാ​ഗ​രാ​ജ​നാ​ണ് (55) എ​യ​ർ​ഗ​ണ്ണി​ൽ​നി​ന്ന് വെ​ടി​യേ​റ്റ​ത്.
സു​ഹൃ​ത്താ​യ വ​ണ്ണാ​മ​ട ആ​റാം​മൈ​ൽ എം. ​അ​രു​ണ്‍​പ്ര​കാ​ശി​നെ (34) കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ച്ചി​ട്ട് വ​രാ​ത്ത​തി​ന്‍റെ വി​ദ്വേ​ഷ​മാ​ണ് വെ​ടി​യു​തി​ർ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​നു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​രു​ണ്‍​പ്ര​കാ​ശ് ത​ന്‍റെ വീ​ട്ടി​ൽ നാ​ഗ​രാ​ജ​നെ പൊ​ങ്ക​ലി​നു ക്ഷ​ണി​ച്ചി​രു​ന്നു. ഇ​രു​വ​രും മ​ദ്യ​പി​ച്ച​ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക്ഷ​ണി​ച്ച​പ്പോ​ൾ നാ​ഗ​രാ​ജ് പോ​കാ​ൻ ത​യ്യാ​റാ​യി​ല്ല.
അ​തേ​ത്തു​ട​ർ​ന്ന് അ​രു​ണ്‍​ പ്ര​കാ​ശ് എ​യ​ർ​ഗ​ണ്‍ സു​ഹൃ​ത്തി​ന്‍റെ ത​ല​യ്ക്കു​നേ​രെ പി​ടി​ച്ച് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യു​ണ്ട തെ​ന്നി​മാ​റി ക​വി​ളി​ലാ​ണ് കൊ​ണ്ട​ത്. തു​ട​ർ​ന്ന്, കോ​ലു​കു​ത്തി​യ​താ​ണെ​ന്നു​പ​റ​ഞ്ഞ് കോ​ഴി​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നാ​ഗ​രാ​ജി​ന്‍റെ ക​വി​ളി​ൽ ആ​റ് തു​ന്ന​ലു​ക​ളു​ണ്ട്.
ഡി​വൈ.​എ​സ്.​പി.​ക്കു​കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​വി​ളി​ലെ പ​രി​ക്ക് തോ​ക്കി​ൽ​നി​ന്നാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​രു​ണ്‍​പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ട് എ​യ​ർ​ഗ​ണ്ണു​ക​ളും അ​നു​ബ​ന്ധ​സാ​മ​ഗ്രി​ക​ളും ക​ണ്ടെ​ടു​ത്തു.
പ്ര​തി​യെ കൊ​ഴി​ഞ്ഞാ​ന്പാ​റ സി.​ഐ. പി. ​അ​ജി​ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ. എ​സ്. അ​ൻ​ഷാ​ദ്, ജൂ​നി​യ​ർ എ​സ്.​ഐ. എ.​എം. യാ​സി​ർ, എ​സ്.​സി.​പി.​ഒ.​മാ​രാ​യ ആ​ർ. വി​നോ​ദ്കു​മാ​ർ, എ​സ്. അ​നീ​ഷ്, എ​സ്.​സി.​പി.​ഒ. ഡ്രൈ​വ​ർ സി. ​ര​തീ​ഷ്, സി.​പി.​ഒ.​മാ​രാ​യ കെ. ​രാ​മ​സ്വാ​മി, എ​സ്. ഗി​രീ​ഷ്കു​മാ​ർ, സി.​പി. അ​പ​രി​ഷ്, വി. ​വി​നോ​ദ്, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ എം. ​നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.