സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു; നെ​ല്ലി​യാ​ന്പ​തി റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി​യി​ൽ
Friday, January 22, 2021 12:12 AM IST
നെന്മാ​റ: ചെ​റു​നെ​ല്ലി​ക്ക​ടു​ത്ത് റോ​ഡി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന് കൊ​ക്ക​യി​ലേ​ക്കു വീ​ണു​പോ​യി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും അ​റ്റ​കു​റ്റ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തു സ​ഞ്ചാ​രി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​ക്കു​ന്നു. വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ഇ​വി​ടെ ടാ​ർ​വീ​പ്പ​ക​ൾ നി​ര​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഇ​തി​നോ​ടു ചേ​ർ​ന്ന് വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ അ​പ​ക​ട സാ​ധ്യ​ത കൂ​ടി. കാ​ല​വ​ർ​ഷ​ത്തി​ൽ മ​ല​യി​ൽ നി​ന്നും കു​ത്തി ഒ​ലി​ച്ചി​റ​ങ്ങു​ന്ന വെ​ള്ളം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ന്ന​തു മൂ​ല​മാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​യു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​തെ​ന്നു നെ​ല്ലി​യാ​ന്പ​തി ടാ​ക്സി വാ​ഹ​ന ഡ്രൈവ​ർ​മാ​ർ പ​റ​ഞ്ഞു. റോ​ഡ് വീ​തി കൂ​ട്ടി​യെ​ങ്കി​ലും പ​ല ഭാ​ഗ​ത്തും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ചാ​ലു​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് പ്ര​ശ്നം. വ​ലി​യ തോ​തി​ലു​ള്ള നീ​രൊ​ഴു​ക്കി​ൽ മ​ണ്ണും ഒ​ലി​ച്ചു​പോ​കു​ന്ന​ത് സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്.
ഉ​രു​ൾ​പൊ​ട്ട​ലും മ​ണ്ണി​ടി​ച്ച​ലും പ​തി​വാ​യ​തോ​ടെ റോ​ഡി​ൽ പ​ല ഭാ​ഗ​ത്തും മ​ണ്ണും ച​ര​ലും ഉ​രു​ൾ ക​ല്ലു​ക​ളും അ​ടി​ഞ്ഞ് റോ​ഡു വാ​ഹ​ന​യാ​ത്ര​ക്കു അ​പ​ക​ട ഭീ​ഷ​ണി​യാ​യി തീ​ർ​ന്നു. റോ​ഡി​ലെ നി​ര​പ്പ് വ്യ​ത്യാ​സം വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ലാ​ക്കും. 2018ലെ ​കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന​വ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 14 ഭാ​ഗ​ത്താ​യാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ പു​തി​യ​താ​യി നി​ർ​മി​ച്ച​ത്. എ​ല്ലാ വ​ർ​ഷ​വും ആ​വ​ർ​ത്തി​ക്കു​ന്പോ​ഴും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. കാ​ല​വ​ർ​ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി യു​ദ്ധ​കാ​ല​യ​ടി​സ്ഥാ​ന​ത്തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ ന​വീ​ക​രി​ക്ക​ണെ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.