പാലക്കാട്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉൗർജ്ജിതപ്പെടുത്തുവാൻ പാലക്കാട് ടൗണ്‍ നോർത്ത് മണ്ഡലം കോണ്‍ഗ്രസ് കണ്വൻഷൻ തീരുമാനിച്ചു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി .വി സതീഷിന്റെ അധ്യക്ഷതയിൽ കൂടിയ കണ്വെൻഷൻ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സി ബാലൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ചീങ്ങന്നൂർ മനോജ്, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എം സുനിൽകുമാർ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സുധാകരൻ പ്ലാക്കാട്ട്, നഗരസഭാ അംഗം ഡി ഷജിത് കുമാർ, ഷെരീഫ് റഹ്മാൻ, കെ.എൻ സഹീർ, ഹരിദാസ് മച്ചിങ്ങൽ, ഷെമീന, സി .എൻ ഉമ, സി .ആർ വെങ്കിടേശ്വരൻ, എൻഎസ് യു അഖിലേന്ത്യ കോ- ഓർഡിനേറ്റർ അരുണ്‍ ശങ്കർ പ്ലാക്കാട്ട്, അഖിലേഷ് അയ്യർ പ്രസംഗിച്ചു.
കണ്വൻഷൻ
ശ്രീകൃഷ്ണപുരം : കേരള പ്രവാസി ഫെഡറേഷൻ ശ്രീകൃഷ്ണപുരം മണ്ഡലം പ്രവർത്തക കണ്വെൻഷൻ പിടിബി സ്മാരക സംസ്ഥാന സെക്രട്ടറി പി.പി.സുനീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.സൈതലവി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, മണ്ഡലം സെക്രട്ടറി വി.പി.ജയപ്രകാശ്, ഒ.കെ.സൈതലവി, കെ.വേണുഗോപാൽ സംസാരിച്ചു