തച്ചനാട്ടുകര: പ്രീ പ്രൈമറി വിദ്യാഭ്യാസം പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗം ആക്കണമെന്ന് കെപിഎസ്ടിഎ തച്ചനാട്ടുകര ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുക, കുട്ടികൾക്കുള്ള കളിയുപകരണങ്ങൾ, യൂണിഫോം, പോഷകാഹാരം എന്നിവ അനുവദിക്കുക, പ്രീ പ്രൈമറി അധ്യാപകർക്കും അയമാർക്കും ശന്പളം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് യഹിയ ഹാറൂണ്‍ കെ.പി അധ്യക്ഷൻ ആയിരുന്നു. സിദ്ധിഖ് പി.സി, ജാസ്മിൻ കബീർ, ബിജു ജോസ്, സജീവ് ജോർജ്, മുഹമ്മദ് ബഷീർ യു.കെ, ഹംസ.ടി, ഉണ്ണികൃഷ്ണൻ.സി, ചന്ദ്രമോഹൻ.എം, രമ കെ.വി, പ്രീന, സഫിയ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ :പ്രസിഡന്റ് ഉണ്ണികൃഷ്ണൻ.സി, സെക്രട്ടറി രമ കെ.വി, ട്രഷറർ പ്രീന.