അ​ധി​കൃ​ത​ർ ക​നി​ഞ്ഞി​ല്ല: നാ​ട്ടു​കാ​ർ രംഗത്തിറ​ങ്ങി റോഡ് നന്നാക്കി
Sunday, January 24, 2021 12:20 AM IST
ചി​റ്റൂ​ർ: വി​ള​യോ​ടി- വി​ള​ക്ക​ത്ത​റ​ക്ക​ളം ക​നാ​ൽ റോ​ഡ് യു​വാ​ക്ക​ളു​ടെ ശ്ര​മ​ദാ​ന​വും സാ​ന്പ​ത്തി​ക​വു​മു​പ​യോ​ഗി​ച്ചു സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത് സ​മൂ​ഹ​ത്തി​നു മാ​ത്യ​ക​യാ​യി. യു​വാ​ക്ക​ൾ ഇ​വി​ട​ത്തെ താ​മ​സി​ക്കാ​രി​ൽ നി​ന്നും പ​ണം സ്വ​രൂ​പി​ച്ച് മെ​റ്റ​ൽ മ​റ്റും എം.​സാ​ന്‍റും വാ​ങ്ങി. പി​ന്നീ​ട് ഒ​ട്ടും വൈ​കി​യി​ല്ല യു​വാ​ക്ക​ൾ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ അ​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​നാ​ൽ ബ​ണ്ട് റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ൾ മെ​റ്റ​ലി​ട്ടു അ​ട​ച്ചു.

ഈ ​സ്ഥ​ല​ത്തു 24 കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യു​ണ്ട്. ഇ​തു​വ​ഴി വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ത​ക്കും വ​ഴി റോ​ഡു നി​ർ​മ്മി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ മ​റ്റും എം.​പി എ​ന്നി​വ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി ഏ​റെ നാ​ളു​ക​ളാ​യും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

അ​സു​ഖം ബാ​ധി​ച്ച​വ​രെ ആ​ശുപത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​ട്ടോ സ​ഞ്ച​രി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം നീ​ണ്ട ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. മ​ഴ പെ​യ്താ​ൽ​പി​ന്നെ ഇ​രു​ച​ക വാ​ഹ​നം പോ​ലും ഓ​ടി​ക്കാ​ൻ ക​ഴി​യി​ല്ല.

ച​ളി​നി​റ​ഞ്ഞ പാ​തയി​ൽ ബൈ​ക്ക് ഓ​ടി​ച്ചാ​ൽ ക​നാ​ലി​ൽ വീ​ഴാ​വു​ന്ന ത​ര​ത്തി​ൽ റോ​ഡു ദു​ർ​ഘ​ട​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ട ത്തെ ​താ​മ​സ​ക്കാ​ർ സ്വ​ന്തം ചി​ല​വി​ൽ താ​ൽ​ക്കാ​ലി​ക​പ്പാ​ത ത​ര​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് ടാ​റി​ംഗ് ന​ട​ത്തി വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന്നു വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​മേ​ധാ​വി​ക്ക് നി​വേ​ദ​നം ന​ൽകാ​ൻ നാ​ട്ടു​കാ​ർ ത​യാ​റെ​ടു​ത്തു വ​രി​ക​യാ​ണ്.