ഒറ്റപ്പാലത്ത് ഓ​ട്ടോ​ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി കാ​ത്തി​രു​പ്പു കേ​ന്ദ്രം തയ്യാറായി
Sunday, January 24, 2021 12:21 AM IST
ഒ​റ്റ​പ്പാ​ലം: രൂ​ക്ഷ​മാ​യ വെ​യി​ലി​ൽ നി​ന്നും ര​ക്ഷ നേ​ടാ​ൻ ക​ഴി​യാ​തെ വ​ല​യു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് കാ​ത്തി​രി​പ്പു കേ​ന്ദ്രം വ​രു​ന്നു. ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കാ​ണ് കാ​റ്റും മ​ഴ​യും വെ​യി​ലും കൊ​ള്ളാ​തെ സ​വാ​രി​ക്ക് കാ​ത്തി​രി​ക്കാ​ൻ കേ​ന്ദ്രം നി​ർ​മ്മി​ക്കു​ന്ന​ത്.
ഇ​തി​ന് ക​രാ​റു​കാ​ര​നെ ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. പ​ദ്ധ​തി​യു​ടെ ക​രാ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ബ​സ്റ്റാ​ൻ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പം യാ​ത്ര​ക്കാ​ർ​ക്കും കൂ​ടി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കു​ക. നേ​ര​ത്തെ ത​ന്നെ കാ​ത്തി​രി​പ്പു​കേ​ന്ദ്രം പ​ണി​യാ​ൻ ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മൂ​ന്നു ല​ക്ഷം രൂ​പ ചെ​ല​വ് നി​ശ്ച​യി​ച്ചി​രു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണ​ത്തി​ന് ര​ണ്ടു ത​വ​ണ ദ​ർ​ഘാ​സ് വി​ളി​ച്ചു​വെ​ങ്കി​ലും ക​രാ​ർ എ​ടു​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ഓ​ഫ​ർ ചെ​യ്ത​തോ​ടെ​യാ​ണ് ര​ണ്ടു​പേ​ർ ഏ​റ്റെ​ടു​ക്കാ​ൻ എ​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ൾ​ക്ക് നി​ർ​മ്മാ​ണം ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് നേ​ര​ത്തെ ത​ന്നെ ഒ​രു കാ​ത്തി​രി​പ്പു​കേ​ന്ദ്രം ഉ​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ കാ​ല​പ്പ​ഴ​ക്കം​മൂ​ലം ഇ​ത് ത​ക​രു​ക​യും പി​ന്നീ​ട് പൊ​ളി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഓ​ട്ടോ സ്റ്റാ​ൻ​ഡ് ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്ക് മാ​റ്റി​യ​തോ​ടെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് വെ​യി​ലും മ​ഴ​യും കൊ​ള്ളാ​തെ ക​യ​റി നി​ൽ​ക്കാ​ൻ ഇ​ട​മി​ല്ലാ​താ​യ​ത്. കാ​ത്തി​രി​പ്പു​കേ​ന്ദ്രം വ​രു​ന്ന​തോ​ടെ ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കും 140 ഓ​ട്ടോ​റി​ക്ഷ​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സ്റ്റാ​ൻ​ഡാ​ണി​ത്. അ​ന്പ​തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ളാ​ണ് ഇ​വി​ടെ സ്ഥി​ര​മാ​യി ഓ​ടു​ന്ന​ത്.

ഒ​റ്റ​പ്പാ​ലം ബ​സ്റ്റാ​ൻ​ഡി​ന​ക​ത്തേ​ക്ക് ഓ​ട്ടോ സ്റ്റാ​ൻ​ഡ് മാ​റ്റി​യ​തോ​ടെ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ അ​നു​ഭ​വി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ത​ണ​ലി​ല്ലാ​ത്ത​തു ത​ന്നെ​യാ​ണ് ഇ​തി​ന് കാ​ര​ണം. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ബ​സ് സ്റ്റാ​ൻ​ഡ് ആ​ണ് ഒ​റ്റ​പ്പാ​ല​ത്തേ​ത്.