എ​ലി​പ്പാ​റ​ ഡി​വൈ​ൻ മേ​ഴ്സി ചാ​പ്പ​ൽ ആ​ശീ​ർ​വ​ദി​ച്ചു
Wednesday, February 24, 2021 12:19 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ കീ​ഴി​ൽ എ​ലി​പ്പാ​റ​യി​ൽ ക​രു​ണ​യു​ടെ ക​ർ​ത്താ​വി​ന്‍റെ പ്രാ​ർ​ത്ഥ​നാ​ല​യം ആ​ശീ​ർ​വ​ദി​ച്ചു. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ആ​ശീ​ർ​വാ​ദ ക​ർ​മ്മ​ത്തി​ന് കാ​ർ​മി​ക​നാ​യി. കൊ​ഴി​ഞ്ഞാ​ന്പാ​റ ഇ​ട​വ​ക​യു​ടെ സ്റ്റേ​ഷ​ൻ പ​ള്ളി​യാ​യി 2019ൽ ​സ്ഥാ​പി​ത​മാ​യെ​ങ്കി​ലും സ്വ​ന്ത​മാ​യി ചാ​പ്പ​ലി​ല്ലാ​തി​രു​ന്ന​തി​നാ​ൽ സ​മ​രി​റ്റ​ൻ സി​സ്റ്റേ​ഴ്സി​ന്‍റെ ശാ​ന്തി നി​ല​യം ആ​ശു​പ​ത്രി ചാ​പ്പ​ലാ​ണ് ഇ​തു​വ​രെ ആ​രാ​ധ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച് വ​ന്നി​രു​ന്ന​ത്.
സ​മ​രി​റ്റ​ർ സി​സ്റ്റേ​ഴ്സ് ദാ​ന​മാ​യി ന​ല്കി​യ സ്ഥ​ല​ത്ത് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ദേ​വാ​ല​യ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു വ​രെ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള താ​ല്കാ​ലി​ക ചാ​പ്പ​ലാ​ണ് ആ​ശീ​ർ​വ​ദി​ച്ച​ത്. വി​ശു​ദ്ധി നി​റ​ഞ്ഞ ഹൃ​ദ​യ​ങ്ങ​ൾ ഒ​ത്തു ചേ​ർ​ന്ന് അ​ധ്വാ​നി​ക്കു​ന്പോ​ഴാ​ണ് പ​രി​ശു​ദ്ധ​ൻ വ​സി​ക്കു​ന്ന ദേ​വാ​ല​യ​ങ്ങ​ൾ രൂ​പം കൊ​ള്ളു​ന്ന​തെ​ന്ന് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. ത​ത്ത​മം​ഗ​ലം ഫൊ​റോ​ന വി​ക​രി ഫാ.​ബെ​റ്റ്സ​ണ്‍ തു​ക്കു​പ​റ​ന്പി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. നി​ര​വ​ധി വൈ​ദി​ക​രും സ​ന്യ​സ്ത​രും ഇ​ട​വ​ക ജ​ന​ങ്ങ​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​കാ​രി ഫാ.​തോം കി​ഴ​ക്കേ​ട​ത്ത്, കൈ​ക്കാ​രന്മാ​രാ​യ വി​ക്ട​ർ ഡേ​വി​ഡ്, റോ​യ് പ​ച്ച​പ്പി​ള്ളി, ജ​ന.​ക​ണ്‍​വീ​ന​ർ മാ​ത്യു തോ​ട്ടം, സെ​ബി പ​ട​മാ​ട​ൻ നേ​തൃ​ത്വം ന​ല്കി.