ഒറ്റപ്പാലം നഗരസഭാ ബജറ്റിൽ താലൂക്ക് ആശുപത്രി വികസനത്തിനു 1.35 കോടി
Wednesday, February 24, 2021 12:22 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 1.35 കോ​ടി രൂ​പ വ​ക​യി​രു​ത്തി ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യു​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട ബ​ജ​റ്റെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.
ന​ഗ​ര​ത്തി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് കേ​ന്ദ്രം, പൊ​തു മാ​ർ​ക്ക​റ്റ്, പാ​ർ​ക്ക്, ബ​സ് സ്റ്റാ​ൻ​ഡി​ലെ വൈ​ദ്യു​തി പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ക്കാ​ൻ പ്ര​ത്യേ​ക ട്രാ​ൻ​സ്ഫോ​ർ​മ​റും സോ​ളാ​ർ​പാ​ന​ലു​ക​ളും എ​ന്ന പ​ദ്ധ​തി​യാ​ണ് ന​ഗ​ര​ത്തി​നു​ള്ളി​ൽ മാ​ത്ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വീ​ടു​ക​ൾ ന​ൽ​കി​യ ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ പി​എം​എ​വൈ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ 21.45 കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി. ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​രാ​തി​ർ​ത്തി​യാ​യ കി​ഴ​ക്കേ പാ​ല​ത്തി​നു സ​മീ​പം നി​ർ​മി​ക്കു​ന്ന പാ​ർ​ക്കി​ന് പ​ത്തു​ല​ക്ഷം രൂ​പ കൂ​ടി ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചു. വീ​തി​കു​റ​ഞ്ഞ റോ​ഡോ​ടു​കൂ​ടി​യ ന​ഗ​ര​ത്തി​ൽ നി​ല​വി​ൽ പാ​ർ​ക്കിം​ഗി​ന് സ്ഥ​ലം ഇ​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ന​ഗ​ര​ത്തി​ൽ പ്ര​ത്യേ​ക പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ന് 5 ല​ക്ഷം രൂ​പ പ​ദ്ധ​തി​യി​ലു​ണ്ട്. തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ പൊ​തു ച​ന്ത സ്ഥാ​പി​ക്കു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി. ഇ​തി​നെ​ല്ലാം പു​റ​മേ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റ് ന​ഗ​ര​ത്തി​ൽ തു​ട​ങ്ങും. ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് 50 ല​ക്ഷം രൂ​പ​യും ശു​ചി​ത്വം മാ​ലി​ന്യ സം​സ്ക​ര​ണം ജ​ല​സം​ര​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി മൂ​ന്നു കോ​ടി രൂ​പ​യും ജ​ന​കീ​യ ഹോ​ട്ട​ലി​ന് 12 ല​ക്ഷം രൂ​പ​യും തെ​രു​വു​വി​ള​ക്കു​ക​ൾ എ​ൽ​ഇ​ഡി ആ​ക്കു​ന്ന നി​ലാ​വ് പ​ദ്ധ​തി​ക്ക് 20 ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭ ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാ​ൻ 35 ല​ക്ഷം രൂ​പ​യും ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് പ്ര​ദ​ർ​ശ​ന​മേ​ള ന​ട​ത്താ​ൻ ര​ണ്ട​ര ല​ക്ഷ​വു​മാ​ണ് ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. 96.93 കോ​ടി രൂ​പ വ​ര​വും 89.81 കോ​ടി രൂ​പ ചെ​ല​വും 7.11 കോ​ടി രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​രാ​ജേ​ഷ് അ​വ​ത​രി​പ്പി​ച്ച​ത്.