പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ കാത്ത് പു​തു​ന​ഗ​രം സ്റ്റേ​ഷ​ൻ
Wednesday, February 24, 2021 12:24 AM IST
പു​തു​ന​ഗ​രം: ഒ​രു​കാ​ല​ത്തു പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രേ​യും കൊ​ണ്ട് നി​റ​ഞ്ഞ പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ലി​പ്പോ​ൾ ട്രെ​യി​ൻ ബോ​ഗി​ക​ളു​ടെ പാ​ർ​ക്കിം​ഗ് മാ​ത്രം.
കൊ​റോ​ണ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യു​ടെ പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മു​ഴു​വ​ൻ സ​ർ​വ്വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചി​രു​ന്നു. പി​ന്നീ​ട് നി​ല​വി​ൽ എ​ക്സ്പ്ര​സ്‌് ,ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളും ഓ​ടി തു​ട​ങ്ങി. എ​ന്നാ​ൽ ഈ ​ര​ണ്ടു ട്രെ​യി​നു​ക​ൾ​ക്കും പു​തു​ന​ഗ​ര​ത്ത് സ്റ്റോ​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ സെ​ന്‍റ​ർ ട്രാ​ക്കി​ലൂ​ടെ​യാ​ണ് ഓ​ടു​ന്ന​ത്.

ഒ​ന്നും ര​ണ്ടും പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ വെ​റും ബോ​ഗി​ക​ൾ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് ടൗ​ണ്‍ സ്റ്റേ​ഷ​നി​ൽ സ്ഥ​ല​ക്കു​റ​വു​കൊ​ണ്ടാ​ണ് പു​തു​ന​ഗ​രം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത്. പു​തു​ന​ഗ​രം,വ​ട​വ​ന്നൂ​ർ ,ഉൗ​ട്ട​റ, മു​ത​ല​മ​ട, മീ​നാ​ക്ഷി​പു​രം സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പു​ള്ള തി​രു​ച്ചെ​ന്തൂ​ർ പാ​സ​ഞ്ച​ർ ഇ​നി​യും ഓ​ടി തു​ട​ങ്ങി​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി​യി​ൽ സ​ർ​വ്വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രേ​യും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം കു​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ക​ളെ തു​ട​ർ​ന്നാ​ണ് പാ​സ​ഞ്ച​ർ സ​ർ​വ്വീ​സ് തു​ട​ങ്ങു​ന്ന​തി​നു ത​ട​സ​മാ​യി​രി​ക്കു​ന്ന​താ​യും അ​റി​യി​പ്പു​ക​ളും ഉ​ണ്ടാ​വു​ന്നു​ണ്ട്.

ഇ​തി​നി​ടെ പാ​ല​ക്കാ​ട് മ​ധു​ര ലൈ​ൻ വൈ​ദ്യൂ​തി​ക​ര​ണ​ത്തി​ൽ റെ​യി​ൽ​വേ ബ​ഡ്ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​മു​ണ്ട്. മീ​റ്റ​ർ ഗേ​ജ് ലൈ​നി​ൽ ഓ​ടി​യി​രു​ന്ന അ​ഞ്ചു ജോ​ഡി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ പ​ന്ത്ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞും പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ട്രെ​യി​ൻ യാ​ത്ര​ക്കാ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു.

കു​റ​ഞ്ഞ ചി​ല​വി​ൽ​പ്പ​നി,മ​ധു​ര,ഏ​ർ​വാ​ടി ,രാ​മേ​ശ്വ​രം ഭാ​ഗ​ത്തേ​ക്ക് പോ​യി വ​രാ​ൻ ഉ​ത​കു​ന്ന പാ​സ​ഞ്ച​ർ വ​ണ്ടി​ക​ൾ ഓ​ടി തു​ട​ങ്ങാ​ൻ ഇ​നി​യും എ​ത്ര കാ​ലം കാ​ത്തി​രി​ക്കേ​ണ്ട​താ​യി വ​രു​മെ​ന്ന യാ​ത്ര​ക്കാ​രു​ടെ ചോ​ദ്യ​ത്തി​നു അ​ധി​കൃ​ത​ർ മൗ​നം അ​വ​ലം​ബി​ക്കു​ക​യാ​ണ്.

മ​ധു​ര, പോ​ത്ത​നൂ​ർ ഡി​വി​ഷ​ണു​ക​ളി​ലു​ണ്ടാ​യ അ​തി​ർ നി​ർ​ണ​യ​വും ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്ക​ലി​നു ത​ട​സ​മാ​യി​ട്ടു​ണ്ട്. മു​ൻ കാ​ല​ത്ത് രാ​മേ​ശ്വ​ര​ത്തു​നി​ന്നും പു​തു​ന​ഗ​ര​ത്തേ​ക്ക് വ​ൻ​തോ​തി​ൽ മീ​ൻ കൊ​ണ്ടു​വ​ന്നി​രു​ന്നു. കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് തീ​വ​ണ്ടി​ക്ക് ക​ട​ത്തു​കൂ​ലി കൊ​ടു​ത്തി​രു​ന്ന​ത്. ഇ​തി​നാ​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ മീ​ൻ വി​പ​ണി​യി​ൽ ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ടെ​ന്പോ​യി​ലും ലോ​റി​ക​ളി​ലു​മാ​ണ് മീ​ൻ ച​ന്ത​യി​ലേ​ക്ക് എ​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു ഭീ​മ​മാ​യ ക​ട​ത്തു കൂ​ലി​ന​ൽ​കേ​ണ്ട​താ​യി വ​രു​ന്ന​തി​നാ​ൽ നി​ല​വി​ൽ മ​ത്സ്യ​വി​ല ഇ​ര​ട്ടി​യി​ൽ കൂ​ടു​ത​ൽ ന​ൽ​കേ​ണ്ട​താ​യ സാ​ഹ​ച​രും ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.