പോ​ത്തു​ണ്ടി ക​നാ​ലു​ക​ൾ അ​ടച്ചു
Thursday, February 25, 2021 12:00 AM IST
നെന്മാ​റ : ര​ണ്ടാം​വി​ള വെ​ള്ളം വി​ത​ര​ണം പൂ​ർ​ത്തി​യാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ത്തു​ണ്ടി ഡാം ​ഇ​രു​ക​നാ​ലു​ക​ളും അ​ട​ച്ച​ത്. വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്രാ​വ​ശ്യം ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തി. പ​ല ഭാ​ഗ​ത്തും കൊ​യ്ത്ത് തു​ട​ങ്ങി. ന​വം​ബ​ർ 16 നാ​ണ് ജ​ല​വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ഇ​ട​ത് വ​ല​ത് ക​നാ​ലു​ക​ൾ ക്ര​മീ​ക​രി​ച്ച് തു​റ​ന്നു​വി​ട്ട​തി​നാ​ൽ ഇ​ത്ത​വ​ണ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യും ജ​ല വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞു.55 അ​ടി പ​ര​മാ​വ​ധി ശേ​ഷി​യു​ള്ള ഡാ​മി​ൽ ആ​റേ​കാ​ൽ അ​ടി വെ​ള്ളം നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ ഇ​തി​ൽ അ​ൻ​പ​ത്തി​യെൊ​ന്നെ മു​ക്കാ​ൽ അ​ടി വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു. നെ·ാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട്, എ​ല​വ​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, എ​രി​മ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പോ​ത്തു​ണ്ടി ഡാ​മി​ന്‍റെ പ​രി​ധി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം നെ·ാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളൊ​ഴി​കെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടാം വി​ള​യ്ക്ക് ഉ​ണ​ക്കു​ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. നെന്മാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​സ്രോ​ത​സ്‌​സ് പോ​ത്തു​ണ്ടി അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​മാ​ണ്. ഇ​തോ​ടെ മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും സു​ഭി​ക്ഷ​മാ​യി വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല വി​ത​ര​ണം ന​ട​ത്താ​ൻ ക​ഴി​യും.