മുഖ്യവേദിയിൽ ഫോട്ടോ എക്സിബിഷനും
Thursday, February 25, 2021 12:16 AM IST
പാലക്കാട് : ജി​ല്ല​യി​ൽ മാ​ർ​ച്ച് ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന 25 മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള(​ഐ.​എ​ഫ്.​എ​ഫ്.​കെ)​യു​ടെ ഭാ​ഗ​മാ​യി മു​ഖ്യ വേ​ദി​യാ​യ പ്രി​യ​പ്രി​യ​ദ​ർ​ശി​നി​പ്രി​യ​ത​മ കോം​പ്ല​ക്സി​ൽ മേ​ള @25 എ​ന്ന പേ​രി​ൽ ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.
മേ​ള​യു​ടെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും വ്യ​ക്ത​മാ​ക്കു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ൽ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഇ​തു വ​രെ​യു​ള്ള നാ​ൾ​വ​ഴി​ക​ൾ ആ​ലേ​ഖ​നം ചെ​യ്യു​ന്ന അ​പൂ​ർ​വ്വ ചി​ത്ര​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ് കാ​ഴ്ച​ക്കാ​ർ​ക്കാ​യി ഒ​രു​ക്കു​ക. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ത​ല​ശ്ശേ​രി, പാ​ല​ക്കാ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി മേ​ള ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ല​മ​ത്ര​യും മേ​ള​യോ​ടൊ​പ്പം ന​ട​ന്ന​വ​രും വി​ട പ​റ​ഞ്ഞ​വ​രും വ​ന്നു​പോ​യ​വ​രു​മാ​യ പ​തി​നാ​യി​ര​ങ്ങ​ളെ വീ​ണ്ടും ക​ണ്ടു മു​ട്ടാ​ൻ മേ​ള @25ൽ ​ന​മു​ക്ക​വ​സ​ര​മു​ണ്ട്.
അ​ക്കാ​ദ​മി​യു​ടെ ശേ​ഖ​ര​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ൾ, പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച ഫോ​ട്ടോ എ​ന്നി​വ എ​ക്സി​ബി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന് ഫോ​ട്ടോ​ക​ൾ ശേ​ഖ​രി​ക്കാ​നാ​യി പ്ര​ത്യേ​ക മ​ത്സ​ര​വും ന​ട​ത്തി​യി​രു​ന്നു.
ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്ഘാ​ട​ന സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ൾ, ഓ​പ്പ​ണ്‍ ഫോ​റം, സം​വി​ധാ​യ​ക​രു​മാ​യു​ള്ള മു​ഖാ​മു​ഖം, അ​ര​വി​ന്ദ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സ്മ​ര​ണാ​ഞ്ജ​ലി​ക​ൾ, ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച ലോ​ക മാ​സ്റ്റ​ർ​മാ​രു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ൾ, വി​വി​ധ പ്ര​ദ​ർ​ശ​ന വേ​ദി​ക​ൾ, പ്ര​തി​നി​ധി​ക​ളു​ടെ അ​ത്യു​ത്സാ​ഹ​ങ്ങ​ൾ, ഡെ​യ്ലി ബു​ള്ള​റ്റി​ൻ, ആ​ദ്യ​കാ​ല​ത്ത് കൈ ​കൊ​ണ്ടെ​ഴു​തി ന​ൽ​കി​യി​രു​ന്ന ഡെ​ലി​ഗേ​റ്റ് പാ​സു​ക​ളും എ​ക്സി​ബി​ഷ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​നാ​കും.
സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​വും നാ​ട​ക​സി​നി​മാ അ​ഭി​നേ​താ​വും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡു ജേ​താ​വു​മാ​യ സ​ജി​താ മ​ഠ​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലെ ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ എ.​ജെ ജോ​ജി​യാ​ണ്. എ​ക്സി​ബി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​ഷ​ൻ പ്രോ​ഗ്രാം അ​സി​സ്റ്റ​ന്‍റ് നി​തി​ൻ ആ​ർ വി​ശ്വ​നാ​ണ് . എ​ക്സി​ബി​ഷ​ൻ സ്റ്റാ​ളൊ​രു​ക്കി​യ​ത് ഹൈ​ലേ​ഷാ​ണ്.