ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻപൂ​രം ഇ​ന്ന്
Saturday, February 27, 2021 1:09 AM IST
ഒറ്റപ്പാലം: ചി​ന​ക്ക​ത്തൂ​രി​ൽ പൊ​ൻ പൂ​രം ഇ​ന്ന്. ച​ട​ങ്ങു​ക​ളാ​യി മാ​ത്രം പൂ​രാ​ഘോ​ഷം ഇ​ത്ത​വ​ണ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ങ്കി​ലും ത​ട്ട​കം ഇ​തി​ന​കം ത​ന്നെ ആ​വേ​ശ​ത്തി​മി​ർ​പ്പി​ലാണ്. ​
ഏ​ഴ് ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ഏ​ഴ് ഗ​ജ​വീ​രന്മാർ​ക്ക് മാ​ത്ര​മാ​ണ് എ​ഴു​ന്ന​ള്ളി​ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​ഞ്ചു ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ​ടി​ഞ്ഞാ​റ​ൻ ചേ​രി​യും, ര​ണ്ട് ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന കി​ഴ​ക്ക​ൻ ചേ​രി​യു​മാ​ണ് പൂ​രം ആ​ഘോ​ഷി​ക്കു​ന്ന​ത്.
ഈ ​ഏ​ഴ് ഗ​ജ​വീ​രന്മാ​ർ മാ​ത്രം എ​ഴു​ന്ന​ള്ളി​പ്പി​ന് കാ​വി​ലെ​ത്തും. എ​ന്നാ​ൽ മേ​ൽ​പ്പ​റ​ഞ്ഞ ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള 16 കു​തി​ര​ക്കോ​ല​ങ്ങ​ളും സ​ന്നി​ധി​യി​ലെ​ത്തും.
കു​തി​ര​ക​ളി​ക്കും, ആ​ന എ​ഴു​ന്ന​ള്ളി​പ്പി​നും കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മു​ൻ​കാ​ല​ങ്ങ​ളി​ലേ​തു പോ​ലെ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ കാ​ര​ണം.
ആ​ചാ​ര​ങ്ങ​ളി​ലും അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ക്കി പൂ​രാ​ഘോ​ഷ​ത്തെ നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ചി​ന​ക്ക​ത്തൂ​രി​ൽ കു​മ്മാ​ട്ടി ആ​ഘോ​ഷി​ച്ചു.
ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് കു​തി​ര കോ​ല​ങ്ങ​ൾ​ക്ക് ത​ല വെ​ക്കു​ക​യും കു​തി​ര​ക​ളെ ആ​ർ​പ്പു​വി​ളി​ച്ചു ഇ​ള​ക്കി​വെ​ക്കു​ക​യും ചെ​യ്യു​ന്ന ച​ട​ങ്ങും ന​ട​ന്നു. ആ​ന എ​ഴു​ന്നു​ള്ളി​പ്പ് ന​ട​ത്തി മ​ട​ങ്ങു​ക​യും കു​തി​ര​ക​ൾ സ​ന്നി​ധി​യി​ലെ​ത്തി​ച്ച് തൊ​ഴു​തു മ​ട​ങ്ങു​ക​യും മാ​ത്ര​മേ ഇ​ക്കു​റി ഉ​ണ്ടാ​വൂ.
​തേ​ര്, ത​ട്ടിന്മേൽ കൂ​ത്ത് എ​ന്നി​വ​യും ഭ​ഗ​വ​തി​യെ തൊ​ഴു​ത് ച​ട​ങ്ങു​ക​ൾ ന​ട​ത്തും. ഇ​ത്ത​വ​ണ ചി​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​ന് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ 60 വ​യ​സ്‌​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും, പൂ​ര​ത്തി​ന് എ​ത്തു​ന്ന​തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.