ടിപ്പർലോറി ബസിലിടിച്ച് നിരവധിപേർക്കു പരിക്ക്
Saturday, February 27, 2021 1:10 AM IST
മ​ല​ന്പു​ഴ: ടി​പ്പ​ർ ലോറി കെഎ​സ്ആ​ർടിസി ബ​സി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ർ​ക്കും ഡൈ​വ​ർ​മാ​ർ​ക്കും പ​രി​ക്ക്. പാ​ല​ക്കാ​ട്, നി​ന്ന് ആ​ന​ക​ല്ലി​ലേ​ക്ക് പോ​യ ബ​സി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന എം ​സാ​ന്‍റ് ക​യ​റ​റി​യ ടി​പ്പ​ർ ലോ​റി​യാ​ണ്ഇ​ടി​ച്ച​ത്.​ ഇന്നലെ വൈകുന്നേരം ​മ​ല​ന്പു​ഴ പു​ഴ പാ​ല​ത്തി​ന് സ​മീ​പം പ​ന്പ് ഹൗ​സി​ന് മു​ന്പി​ലാ​ണ് അ​പ​ക​ടം.​ബ​സ്, ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​ർ​ക്കും ഏ​ഴ് യാ​ത്ര​ക്കാ​ർ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ നാ​ട്ടു​കാരും മ​ല​ന്പു​ഴ പോ​ലീ​സും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കെടിഡി ​സി ഇ​റ​ക്ക​ത്തി​ൽ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ടി​പ്പ​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട്, ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

സസ്പെന്‍റു ചെയ്തു
കോ​യ​ന്പ​ത്തൂ​ർ:ജോ​ലി​യി​ൽ അ​നാ​സ്ഥ കാ​ണി​ച്ച കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജീ​നീ​യ​റെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.​കോ​ർ​പ​റേ​ഷ​ൻ കി​ഴ​ക്കു മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ജീ​നീ​യ​ർ വെ​ങ്ക​ടേ​ഷ് നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.​കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ച്ച് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യ​പ്പോ​ൾ വെ​ങ്ക​ടേ​ഷ് നെ​പ്പ​റ്റി ധാ​രാ​ളം പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു.