മണ്ണാർക്കാട്: പിഎസ്സി റാങ്ക് പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ വലയുന്പോൾ ഇഷ്ടക്കാരെയും താൽക്കാലികക്കാരെയും സ്ഥിരപ്പെടുത്തി സർക്കാർ യുവജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെപിഎസ്ടിഎ മണ്ണാർക്കാട് ഉപജില്ലാ കൗണ്‍സിൽ അഭിപ്രായപ്പെട്ടു. പിൻവാതിൽ നിയമനം തുടരുകയാണെന്നും ലക്ഷങ്ങൾ യോഗ്യതയില്ലാത്തവർക്ക് ശന്പളം നൽകി ഖജനാവ് കൊള്ളയടിക്കുകയാണെന്നും യോഗം വിലയിരുത്തി.
ശന്പള പരിഷ്ണക്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും സർവീസ് വെയ്റ്റേജ് പുന:സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഉപജില്ലാ പ്രസിഡന്റ് വി.നൗഷാദ് ബാബു അധ്യക്ഷനായ യോഗത്തിൽ യു.കെ ബഷീർ സ്വാഗതം പറഞ്ഞു. അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ജി.രാജലക്ഷ്മി, എം.വിജയരാഘവൻ, എ.മുഹമ്മദലി, പി.കെ അബ്ബാസ്, മനോജ് ചന്ദ്രൻ, ബിജു ജോസ്, ബിജു അന്പാടി, ആർ.ജയമോഹൻ, ജേക്കബ് മത്തായി, സജീവ് ജോർജ്, പി.രമ, ഒ.പി നാരായണൻ, ടി.രാധിക, പി.മനോജ്, ബിന്ദു ജോസഫ്, ഹംസക്കുട്ടി, എം.ഷാഹിദ് എന്നിവർ പ്രസംഗിച്ചു.