അ​ണു​ന​ശീ​ക​ര​ണം
Saturday, February 27, 2021 11:47 PM IST
ചി​റ്റൂ​ർ: ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. നാ​ലു പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ൽ ര​ണ്ടു ത​വ​ണ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ര്യാ​ല​യ​ത്തി​നു പു​റ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കു​ന്ന രേ​ഖ​ക​ൾ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ അ​ക​ത്തു എ​ത്തി​ക്കും. ന​ല്ലേ​പ്പി​ള്ളി​യി​ലും നാ​ലു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഈ ​സ്ഥാ​പ​ന​വും അ​ണു ന​ശീ​ക​ര​ണം ന​ട​ത്തി ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ശ്ര​മം ന​ട​ത്തി വ​രി​ക​യാ​ണ്.