കൊ​ല്ല​ങ്കോ​ട്ട് ഫ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, February 27, 2021 11:48 PM IST
കൊ​ല്ല​ങ്കോ​ട്: ക​ഴി​ഞ്ഞ മു​പ്പ​തു വ​ർ​ഷ​മാ​യി വേ​ന​ൽ തു​ട​ങ്ങു​ന്ന​തോ​ടെ നാ​ട്ടു​കാ​രുടെ ​നെ​ഞ്ചി​ലു​ണ്ടാ​വു​ന്ന തീക​ന​ൽ അ​ണ​യ്ക്കാ​ൻ കൊ​ല്ല​ങ്കോ​ട് ടൗ​ണി​ലു​മെ​ത്തി അ​ഗ്നി​ശ​മ​ന നി​ല​യം. കൊ​ല്ല​ങ്കോ​ട് ട്ര​ഷ​റി ഓ​ഫി​സി​നു സ​മീ​പ​ത്തു കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച യൂണി​റ്റ് മു​ഖ്യ​മ​ന്ത്രി ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത് വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ജ​നം ക​യ്യ​ടി​ച്ചു ആ​ഹ്ളാ​ദം പ​ങ്കി​ട്ടു.

കെ.​ബാ​ബു എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​കീ​യാ​വ​ശ്യം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന മൂ​ഹൂ​ർ​ത്ത​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കു​വ​ാൻ ജ​നാ​വ​ലി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​നെ​ത്തി​യി​രു​ന്നു. ഗോ​വി​ന്ദാ​പു​രം, ചെ​മ്മ​ണാം പ​തി,മൂ​ച്ച​ൽ​ക്കു​ണ്ട്,ആ​ട്ട​യാ​ന്പ​തി നെ​ണ്ട​ൻ കീ​ഴാ​യ,വ​ട​വ​ന്നൂ​ർ,ക​രി​പ്പോ​ട് നെന്മാറ, എ​ല​വേ​ഞ്ച​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​ന്ന തീ ​പി​ടു​ത്തം ,വാ​ഹ​ന അ​പ​ക​ടം, പ്ര​കൃ​തി​ക്ഷോ​പം ഉ​ൾ​പ്പെ​ടെ സ​ഹാ​യ​ങ്ങ​ൾ​ക്ക് വി​വ​രം ല​ഭി​ച്ചാ​ൽ ഫ​യ​ർ ഫോ​ഴ്സ് സേ​ന കു​തി​ച്ചെ​ത്തു​മെ​ന്ന​ത് പൊ​തു​ജ​ന​ത്തി​ന് ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ര​ണ്ടു ടാ​ങ്ക​റു​ക​ളും 12 ജീ​വ​ന​ക്കാ​രു​മാ​ണ് സേ​വ​ന​ത്തി​നു സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് ഘ​ട്ടം ഘ​ട്ട​മാ​യി ഈ ​യൂ​ണി​റ്റി​ൽ പൂ​ർ​ണ്ണ രീ​തി​യി​ൽ ര​ക്ഷാ​ഭൗ​ത്യ ഘ​ട​ക​ങ്ങ​ൾ എ​ത്തു​മെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ഗോ​വി​ന്ദാ​പു​രം മു​ത​ൽ കു​ന്പ​ള​ക്കോ​ട് വ​രെ സ്ഥി​രം വാ​ഹ​ന അ​പ​ക​ട മേ​ഖ​ല​യാ​ണ്. സ​മ​യോ​ചി​ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കാ​ത്ത​തി​നാ​ൽ നി​ര​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ ഏ​റെ​യാ​ണ്. നി​ല​വി​ൽ ഫ​യ​ർ യൂ​ണി​റ്റി​ന്‍റെ വ​ര​വോ​ടെ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന​ത് യാ​ത്ര​ക്കാ​രേ​യും നാ​ട്ടു​കാ​ർ​ക്കും പ്ര​തീ​ക്ഷ​യ്ക്ക് വ​ക ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഉൗ​ട്ട​റ ല​വ​ൽ ക്രോ​സി​ൽ ട്രെ​യി​ൻ സ​ഞ്ച​രി​ക്കു​ന്പോ​ൾ ദീ​ർ​ഘ​നേ​രം വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ അ​ക​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട റ​യി​ൽ​വേ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.

ബ്രോ​ഡ്ഗേ​ജ് ലൈ​ൻ പൂ​ർ​ത്തി​ക​രി​ച്ച​പ്പോ​ൾ ത​ന്നെ യാ​ത്ര​ക്കാ​ർ മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​രു​ന്നു. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഈ ​ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഉൗ​ട്ട​റ​യി​ൽ വാ​ഹ​ന​സ​ഞ്ചാ​ര സ​ർ​വ്വേ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മേ​ൽ​പ്പ​ലം നി​ർ​മ്മി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വാ​ഹ​ന​സ​ഞ്ചാ​രം ഇ​തു​വ​ഴി ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ൽ.

ഇ​തി​നെ തു​ട​ർ​ന്ന് ഗെ​യി​റ്റ് അ​ട​യ്ക്കു​ന്പോ​ൾ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ൻ റെ​യി​ൽ​വേ ബൈ​പാ​സ് റോ​ഡ് നി​ർ​മ്മി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ലു​ടെ സ​ഞ്ച​രി​ക്കു​ന്പോ​ൾ ഉ​ണ്ടാ​വു​ന്ന കാ​ല​താ​മ​സം കാ​ര​ണം ഉ​ദ്ദേ​ശ​ല​ക്ഷ്യം പൂ​ർ​ത്തി​യാ​യ​തു​മി​ല്ല.

റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ഉൗ​ട്ട​റ ലെ​വ​ൽ ക്രോ​സി​ൽ റീ ​സ​ർ​വേ ന​ട​ത്തി മേ​ൽ​പ്പാ​ലം നി​ർ​മ്മാ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും പൊ​തു​ജ​ന ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.