അ​ത്തി​ക്കാ​ട് നാ​ലു​മൊ​ക്ക് പാ​ത​യി​ൽ സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്ക​ണം
Sunday, March 7, 2021 12:08 AM IST
ചി​റ്റൂ​ർ: വാ​ഹ​ന അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും പ​തി​വാ​യ അ​ത്തി​ക്കോ​ട് നാ​ലു​മൊക്ക് ​റോ​ഡി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. ഈ ​സ്ഥ​ല​ത്ത് മു​ൻ​പ് ന​ട​ന്ന ര​ണ്ടു വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രു മ​ധ്യ​വ​യ​സ്ക്ക​നും ഒ​രു വീ​ട്ട​മ്മ​യും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തു കൂ​ടാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. ക​ന്പി​ളി​ച്ചു​ങ്കം, കൊ​ടു​ന്പ്, വ​ട​ക്ക​ത്ത​റ, പ​ന​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള റോ​ഡു​ക​ൾ ഒ​ന്നി​ക്കു​ന്ന​ത് അ​ത്തി​ക്കോ​ടി​ലാ​ണ്.

ഈ ​സ്ഥ​ല​ത്ത് റോ​ഡി​നു വി​സ്താ​ര​ക്കു​റ​വു​മു​ണ്ട്. പാ​ത​യു​ടെ വ​ള​വു​കാ​ണാ​ൻ ക​ഴി​യാ​ത്ത വി​ധം അ​പ​ക​ട​മേ​ഖ​ല​യാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന്‍റെ നാ​ലു വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യും വി​ധം വേ​ഗ​ത നി​യ​ന്ത്ര​ണ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ത​മ​ല്ല. റോ​ഡി​ന്‍റെ എ​തി​ർ​വ​ശ​ത്തും സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യി​ട്ടബ​സി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​തേ ബ​സിന​ടി​യി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണ അ​ന്ത്യം സം​ഭ​വി​ച്ച​ത്. അ​പ​ക​ടം നേ​രി​ട്ടു ക​ണ്ട മ​റ്റൊ​രു സ്ത്രീ​ബോ​ധം കെ​ട്ടു​വീ​ഴു​ക​യു​മു​ണ്ടാ​യി.

ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് 108 വാ​ഹ​ന​മി​ടി​ച്ച് വ​ഴി​യാ​ത്രി​ക​നാ​യ മ​ധ്യ​വ​യ​സ്ക്ക​ന്‍റെ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്. അ​ണി​ക്കോ​ട് പാ​ല​ക്കാ​ട് പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ വാ​ഹ​ന​സ​ഞ്ചാ​രം കൂ​ടു​ത​ലു​ള്ള പാ​ത കു​ടി​യാ​ണി​ത്. ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ പി​ന്നീ​ട് ഗ​താ​ഗ​ത കു​രു​ക്കും പ​തി​വാ​യി​ട്ടു​ണ്ട്.

നാ​ലു​മൊ​ക്കു റോ​ഡു​ക​ളി​ലും വാ​ഹ​ന​സ​ഞ്ചാ​ര നി​യ​ന്ത്ര​ണ​മു​ള്ള സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​ർ മ​റ്റും സ​മീ​പ വ്യാ​പാ​രി​ക​ളു​ടെ​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​ത് ജീ​വ​ഭ​യ​ത്തി​ലാ​ണ്.