ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തി
Sunday, March 7, 2021 12:10 AM IST
ഒ​റ്റ​പ്പാ​ലം : നെ​ഹ്റു ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ല​ക്കി​ടി ജ​വ​ഹ​ർ​ലാ​ൽ ബി​സി​ന​സ് സ്കൂ​ളി​ൽ ദേ​ശീ​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​വ​ൽ ന​ട​ന്നു. ഉ​ദ്യ​മ 2021 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​വെ​ലി​ൽ 150ല​ധി​കം കോ​ളേ​ജു​ക​ളി​ൽ നി​ന്നു​ള്ള 200 ലേ​റെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി പി​ന്ന​ണി ഗാ​യ​ക​ൻ നി​ഖി​ൽ മാ​ത്യു​വും സം​വി​ധാ​യാ​ക​ൻ സ​തീ​ഷ് സെ​ൽ​വ​കു​മാ​രും ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ഡോ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. നെ​ഹ്റു ഗ്രൂ​പ്പ് സി​ഇ​ഒ ഡോ.​പി.​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​പി സു​കു​മാ​ര​ൻ നാ​യ​ർ, എം​ബി​എ വ​കു​പ്പ് മേ​ധാ​വി ഡോ.​സി.​അ​ശോ​ക​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.