ജി​ല്ല​യി​ൽ 1316 ഓ​ക്സി​ല​റി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്ക് അ​നു​മ​തി
Sunday, March 7, 2021 12:22 AM IST
പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 1000 ൽ ​കൂ​ടു​ത​ൽ സ​മ്മ​തി​ദാ​യ​ക​രു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ വി​ഭ​ജി​ച്ച് ഓ​ക്സി​ല​റി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ജി​ല്ലാ ക​ല​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ 1316 ഓ​ക്സി​ല​റി പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. മ​ണ്ഡ​ലം, ഓ​ക്സി​ല​റി ബൂ​ത്തു​ക​ളു​ടെ എ​ണ്ണം എ​ന്നീ ക്ര​മ​ത്തി​ൽ. തൃ​ത്താ​ല-127, പ​ട്ടാ​ന്പി-124, ഷൊ​ർ​ണ്ണൂ​ർ-75, ഒ​റ്റ​പ്പാ​ലം-101, കോ​ങ്ങാ​ട്-92,മ​ണ്ണാ​ർ​ക്കാ​ട്-122, പാ​ല​ക്കാ​ട്-94, മ​ല​ന്പു​ഴ-84, ചി​റ്റൂ​ർ-133, നെന്മാ​റ-125, ത​രൂ​ർ-120, ആ​ല​ത്തൂ​ർ-119.