പോ​ളി​ംഗ് ഡ്യൂ​ട്ടി​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണം
Sunday, March 7, 2021 12:22 AM IST
പാ​ല​ക്കാ​ട് : നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ 3425 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ൾ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ ,അ​ർ​ദ്ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യും ജി​ല്ലാ ക​ല​ക്ട​റു​മാ​യ മൃ​ണ്‍​മ​യി ജോ​ഷി ശ​ശാ​ങ്ക് അ​റി​യി​ച്ചു. 36000 ത്തി​ല​ധി​കം ജീ​വ​ന​ക്കാ​രെ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കാ​യി നി​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ൾ, പാ​ല​ക്കാ​ട് ല​യ​ണ്‍​സ് സ്കൂ​ൾ, എം​ഇ​എ​സ് കോ​ളേ​ജ് മ​ണ്ണാ​ർ​ക്കാ​ട്, എ​ൽ​എ​സ്എ​ൻ സ്കൂ​ൾ ഒ​റ്റ​പ്പാ​ലം, സം​സ്കൃ​ത കോ​ളേ​ജ് പ​ട്ടാ​ന്പി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.