വോ​ട്ട് വ​ണ്ടി ഇ​ന്നും നാ​ളെ​യും മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ
Sunday, March 7, 2021 12:22 AM IST
പാലക്കാട്: നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് സ്വീ​പി (സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ന്‍റ് ഇ​ല​ക്റ്റോ​റ​ൽ പാ​ർ​ട്ടി​സി​പ്പേ​ഷ​ൻ) ന്‍റെ ഭാ​ഗ​മാ​യി ക​ന്നി വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ട​ർ​പ്പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നാ​യു​ള്ള വോ​ട്ട് വ​ണ്ടി ഇ​ന്ന് അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും.

നാ​ളെ മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലും പ​ര്യ​ട​നം തു​ട​രും. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​ത് വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ​യും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​യി ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ത​യ്യാ​റാ​ക്കി​യ ന​ഞ്ചി​യ​മ്മ​യു​ടെ വീ​ഡി​യോ​യും വാ​ഹ​ന പ​ര്യ​ട​ന​ത്തി​ൽ സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. വി​വി​ധ കോ​ളേ​ജു​ക​ൾ, യൂ​ത്ത് ക്ല​ബു​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​ന​വ​ണ്ടി എ​ത്തു​ക.