വേ​ന​ലി​ൽ വ​റ്റി​വ​ര​ണ്ട് പു​ഴ​ക​ൾ
Wednesday, April 7, 2021 11:35 PM IST
വ​ട​ക്ക​ഞ്ചേ​രി: വ​റ​ച​ട്ടി പോ​ലെ​യാ​ണ് പു​ഴ​ക​ളും തോ​ടു​ക​ളു​മെ​ല്ലാം. ജ​ലാം​ശ​മി​ല്ലാ​തെ പു​ഴ​ക​ളി​ലെ പാ​റ കൂ​ട്ട​ങ്ങ​ളെ​ല്ലാം പൊ​ള്ളു​ന്ന സ്ഥി​തി.
മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി പ്ര​ദേ​ശ​മാ​കെ മു​ക്കു​ന്ന പു​ഴ​ക​ൾ വേ​ന​ൽ മ​ഴ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.
ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ഒ​രു മ​ഴ മാ​ത്ര​മാ​ണ് മേ​ഖ​ല​യി​ൽ ല​ഭി​ച്ച​ത്. എ​ന്നാ​ൽ വ​റ്റി വ​ര​ണ്ടു​കി​ട​ക്കു​ന്ന ജ​ല​സ്രോ​ത​സു​ക​ളെ ത​ണു​പ്പി​ക്കാ​ൻ അ​തൊ​ന്നും പ​ര്യാ​പ്ത​മാ​യി​ല്ല.
അ​റ​വു​ശാ​ല​ക​ളി​ലെ മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ, ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത എ​ന്തും ത​ള്ളാ​നു​ള്ള സ്ഥ​ല​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പു​ഴ​ക​ൾ.​
നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ള​ള മം​ഗ​ലം പു​ഴ​യി​ലും എ​വി​ടേ​യും മാ​ലി​ന്യ ചാ​ക്കു​ക​ളാ​ണ് നി​റ​യു​ന്ന​ത്. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ പ​റ​ന്പ് ന​ന​യെ​ല്ലാം പ്ര​തി​സ​ന്ധി​യി​ലാ​യി. വി​ഷു​വി​പ​ണി ല​ക്ഷ്യം വെ​ച്ചു​ള്ള പ​ച്ച​ക്ക​റി തോ​ട്ട​ങ്ങ​ൾ​ക്കും ക​ഠി​ന​ത​ര​മാ​കു​ന്ന ചൂ​ട് വ​ലി​യ പ്ര​ഹ​ര​മേ​ല്പി​ക്കു​ന്നു​ണ്ട്. പ​ക​ൽ മു​ഴു​വ​ൻ ക​ത്തു​ന്ന ചൂ​ടാ​ണ്. പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത വി​ധം താ​പ​നി​ല ഉ​യ​രു​ന്നു. മ​ല​യോ​ര​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം മൂ​ലം താ​മ​സ​ക്കാ​ർ താ​ഴെ​ക്ക് ഇ​റ​ങ്ങു​ന്ന സ്ഥി​തി​യു​മു​ണ്ട്.
കാ​ട്ടു​ചോ​ല​ക​ളും വ​റ്റി വ​ലി​യ പാ​റ​കൂ​ട്ട​ങ്ങ​ളാ​ണ് എ​വി​ടെ​യും ദൃ​ശ്യ​മാ​കു​ന്ന​ത്. മം​ഗ​ലം ഡാ​മി​ൽ നി​ന്നും മ​ണ്ണെ​ടു​ക്ക​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ഡാ​മി​ലും വെ​ള്ള​മി​ല്ല.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കൊ​ടും വ​ര​ൾ​ച്ച​യു​ണ്ടാ​കു​ന്പോ​ൾ ഡാ​മി​ലെ ക​രു​ത​ൽ ജ​ലം ക​നാ​ൽ വ​ഴി​വി​ട്ട് കി​ണ​റു​ക​ളി​ലും മ​റ്റും വെ​ള്ള​മു​ണ്ടാ​കു​മാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ല്ല വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കും.