വോ​ട്ടെ​ണ്ണ​ൽ ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ
Wednesday, April 7, 2021 11:35 PM IST
പാ​ല​ക്കാ​ട് : മേയ് ര​ണ്ടി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ണ്ണ​ൽ ജി​ല്ല​യി​ൽ ഒ​ന്പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും. പോ​ളിം​ഗി​ന് ശേ​ഷ​മു​ള്ള മെ​ഷീ​നു​ക​ളും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ട്രോ​ങ് റൂ​മു​ക​ളി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. സ്ട്രോ​ങ് റൂ​മു​ക​ളി​ലെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി സി​എ​പി​എ​ഫ്(​കേ​ന്ദ്ര സേ​ന), സ്റ്റേ​റ്റ് ആം​ഡ് ഫോ​ഴ്സ്, ജി​ല്ല​യി​ലെ ലോ​ക്ക​ൽ പോ​ലീ​സ് എ​ന്നി​ങ്ങ​നെ മൂ​ന്ന് ലെ​യ​ർ സു​ര​ക്ഷ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
കൂ​ടാ​തെ സ്ട്രോ​ങ് റൂ​മി​നോ​ട് ചേ​ർ​ന്ന് എ​ക്സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ 24 മ​ണി​ക്കൂ​ർ സി​സി​ടി​വി ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. (മ​ണ്ഡ​ല​ങ്ങ​ൾ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ ക്ര​മ​ത്തി​ൽ)
തൃ​ത്താ​ല,പ​ട്ടാ​ന്പി -പ​ട്ടാ​ന്പി ശ്രീ​നീ​ല​ക​ണ്ഠ സം​സ്കൃ​ത കോ​ളജ്, ഷൊ​ർ​ണ്ണൂ​ർ- ഒ​റ്റ​പ്പാ​ലം എ​ൽഎ​സ്എ​ൻ സ്കൂൾ, ഒ​റ്റ​പ്പാ​ലം- ഒ​റ്റ​പ്പാ​ലം എ​ൻഎ​സ്എ​സ് സ്കൂ ൾ, കോ​ങ്ങാ​ട് -ക​ല്ലേ​ക്കാ​ട് വ്യാ​സ​വി​ദ്യാ​പീ​ഠം, മ​ണ്ണാ​ർ​ക്കാ​ട് -നെ​ല്ലി​പ്പു​ഴ ഡിഎ​ച്ച്എ​സ്.​സ്കൂൾ, മ​ല​ന്പു​ഴ, പാ​ല​ക്കാ​ട് - ഗ​വ.​വി​ക്ടോ​റി​യ കോ​ളജ്, ത​രൂ​ർ, ആ​ല​ത്തൂ​ർ - ഗുരുകുലം സ്കൂൾ, ചി​റ്റൂ​ർ - കൊ​ഴി​ഞ്ഞാ​ന്പാ​റ ഗ​വ.​ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ളജ്, നെന്മാ റ- എ​ൻ​എ​സ്എ​സ് കോ​ളേ​ജ്