പരിസരവാസികൾക്കു ത്വക് രോഗവും ശ്വാസതടസവും
Friday, April 9, 2021 12:39 AM IST
മം​ഗ​ലം​ഡാം : മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന ക​ടു​ത്ത പൊ​ടി​യി​ൽ പ​രി​സ​ര​വാ​സി​ക​ളി​ൽ ത്വ​ക് രോ​ഗ​ങ്ങ​ളും ശ്വാ​സ​ത​ട​സം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കു​ട്ടി​ക​ള​ട​ക്കം ഏ​താ​നും പേ​ർ വി​വി​ധ ത്വ​ക് രോ​ഗ​ങ്ങ​ളും അ​സ്വ​സ്ഥ​ത​ക​ളു​മാ​യി ചി​കി​ത്സ തേ​ടി. റി​സ​ർ​വോ​യ​റി​നു​ള്ളി​ലു​ള്ള പ്ര​ത്യേ​ക​ത​രം വി​ഷ ചെ​ടി​ക​ളാ​ണ് പൊ​ടി അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മു​ള്ളു​ക​ൾ നി​റ​ഞ്ഞ ചെ​ടി​ക​ളാ​ണി​ത്. അ​ഞ്ച​ടി വ​രെ ഉ​യ​ര​വു​മു​ണ്ട്. ഡാ​മി​ൽ പ​ല ഭാ​ഗ​ത്തും വെ​ള്ളം പൂ​ർ​ണ്ണ​മാ​യും വ​റ്റി​യ​തോ​ടെ ഇ​ത്ത​രം ചെ​ടി​ക​ൾ കൂ​ട്ട​ത്തോ​ടെ നി​ൽ​ക്കു​ന്ന​ത് കാ​ണാം. നേ​ര​ത്തെ​യും ഡാ​മി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ന്ന​വ​ർ​ക്ക് ത്വ​ക്ക് രോ​ഗ​ങ്ങ​ളും അ​ല​ർ​ജി​യും ഉ​ണ്ടാ​യി​രു​ന്നു. ഡാ​മി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും ഇ​തി​ന്‍റെ ഇ​ര​ക​ളാ​ണ്. അ​ടി ത​ട്ടി​ലു​ള്ള ഈ ​മു​ൾ​ച്ചെ​ടി​ക​ളി​ൽ വ​ല​ക​ൾ കു​ടു​ങ്ങി ഓ​രോ വ​ർ​ഷ​വും വ​ലി​യ ന​ഷ്ടം മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ണ്ടാ​കാ​റു​ണ്ട്. വി​ഷാം​ശ​മു​ള്ള ചെ​ടി​യാ​യ​തി​നാ​ൽ ഇ​തി​ന്‍റെ കാ​യ വീ​ണ് മ​ണ്ണും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പൊ​ടി​ശ​ല്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ·ാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണ് കൊ​ണ്ട് പോ​യി​രു​ന്ന ലോ​റി​ക​ൾ പാ​ണ്ടി​ക്ക​ട​വി​ൽ വെ​ച്ച് നാ​ട്ടു​ക്കാ​ർ ത​ട​ഞ്ഞി​രു​ന്നു. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​മെ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഉ​റ​പ്പി​ലാ​ണ് പി​ന്നീ​ട് വാ​ഹ​ന​ങ്ങ​ൾ വി​ട്ട​ത്. പൊ​ൻ​ക​ണ്ടം റോ​ഡി​ൽ കു​ന്ന​ത്ത് ഗെ​യ്റ്റ് മു​ത​ൽ മം​ഗ​ലം​ഡാം ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പൊ​ടി​യി​ൽ മു​ങ്ങു​ന്ന​ത്.
കൃ​ത്യ​മാ​യ സ​മ​യ വ്യ​ത്യാ​സ​ത്തി​ൽ റോ​ഡ് ന​ന​ക്കാ​നും ഓ​വ​ർ ലോ​ഡ് ഒ​ഴി​വാ​ക്കാ​നും ആ​വ​ശ്യ​മെ​ങ്കി​ൽ ഗ്രീ​ൻ നെ​റ്റ് പോ​ലെ​യു​ള്ള ആ​വ​ര​ണ​ങ്ങ​ൾ വീ​ടു​ക​ൾ​ക്കു ചു​റ്റും സ്ഥാ​പി​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ത​ക​ർ​ന്ന് കി​ട​ക്കു​ന്ന റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. നൂ​റോ​ളം വ​ലി​യ ടോ​റ​സു​ക​ളി​ലാ​ണ് റി​സ​ർ​വോ​യ​റി​ൽ നി​ന്നു​ള്ള മ​ണ്ണ് തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി പോ​കു​ന്ന​ത്.​ലോ​റി​യി​ൽ നി​ന്നും മ​ണ്ണ് വീ​ണും ട​യ​റു​ക​ളി​ൽ പ​റ്റി​പി​ടി​ച്ച മ​ണ്ണ് റോ​ഡി​ൽ പ​ര​ന്നും ടാ​ർ കാ​ണാ​ത്ത വി​ധ​മാ​ണ് മ​ണ്ണ് നി​റ​യു​ന്ന​ത്. പൊ​ടി പൊ​ങ്ങാ​തി​രി​ക്കാ​ൻ വെ​ള്ളം ന​ന​ക്കു​ന്പോ​ൾ ചെ​ളി​യാ​യി പി​ന്നീ​ട് വെ​യി​ല​ടി​ച്ച് പൊ​ടി കൂ​ടു​ന്ന സ്ഥി​തി​യു​മു​ണ്ട്.
ജ​ല​ക്ഷാ​മ​മു​ള്ള​തി​നാ​ൽ ന​ന​ക്കാ​ൻ എ​ടു​ക്കു​ന്ന വെ​ള്ളം ഡാ​മി​ലെ ത​ന്നെ ക​ല​ക്ക് വെ​ള്ള​മാ​ണ്.​ഈ ചെ​ളി​വെ​ള്ളം ഇ​ട​ക്കി​ടെ റോ​ഡി​ൽ ഒ​ഴു​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ പൊ​ടി മൂ​ടു​ന്ന സ്ഥി​തി​യാ​ണ്. റോ​ഡി​നി​രു​വ​ശ​ത്തെ വീ​ട്ടു​ക്കാ​രും ക​ച്ച​വ​ട​ക്കാ​രു​മെ​ല്ലാം പൊ​ടി​യു​ടെ ദു​രി​ത​ത്തി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഡാ​മി​ൽ നി​ന്നും മ​ണ്ണ് നീ​ക്കാ​ൻ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ ന​ൽ​കി​യി​ട്ടു​ള്ള​ത്.