വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡിയും തെ​ര​ഞ്ഞെ​ടു​പ്പും
Friday, April 9, 2021 12:41 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും മ​ണ്ണാ​ർ​ക്കാ​ട് എം​പി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത്ത് മു​സ്ലിം അ​ദ്ധ്യ​ക്ഷ​നാ​യി.
ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി കെ.​എ. ഹ​മീ​ദ്, ട്ര​ഷ​റ​ർ ഹ​രി​ദാ​സ്, ജി​ല്ലാ മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ക്കീ​ർ, ഷ​മീം ക​രു​വ​ള്ളി, ഷ​മീ​ർ വൈ​ക്ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ജി​എ​സ്ടി നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​രെ, നി​യ​ന്ത്രി​ക്കു​ക, കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കാ​തി​രി​ക്കു​ക, അ​ട്ട​പ്പാ​ടി മ​ല​യോ​ര ഹൈ​വേ മ​ണ്ണാ​ർ​ക്കാ​ട് വ​ഴി​യാ​ക്കു​ക, എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​മേ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റി​ലെ ഏ​കോ​പ​ന സ​മി​തി മെ​ന്പ​ർ​മാ​രാ​യ 1200ൽ ​അ​ധി​കം പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
തു​ട​ർ​ന്ന് ന​ട​ന്ന ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത്ത് മു​സ്ലിം, ജ​ന.​സെ​ക്ര​ട്ട​റി ര​മേ​ഷ് പൂ​ർ​ണ്ണി​മ, ട്ര​ഷ​റ​ർ പി.​യു ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രേ​യും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി എ​ൻ.​ആ​ർ സു​രേ​ഷ്, വി.​മു​ഹ​മ്മ​ദാ​ലി, പി.​കൃ​ഷ്ണ​കു​മാ​ർ, എം.​പി ഡേ​വി​സ്, ഷ​മീ​ർ യൂ​ണി​യ​ൻ എ​ന്നി​വ​രേ​യും സെ​ക്ര​ട്ട​റി​മാ​രാ​യി സൈ​നു​ൽ ആ​ബി​ദ്, സ​ജി ജ​ന​ത, ഷ​മീ​ർ വി.​കെ എ​ച്ച്, ഷ​മീ​ർ സി.​എ, റ​നീ​ഷ് റ​നീ​ഷ് എ​ന്നി​വ​രേ​യും സെ​ക്ര​ട്ട​റി​യേ​റ്റ് മെ​ന്പ​ർ​മാ​രാ​യി കൃ​ഷ്ണ​ദാ​സ് സി​ഗ്ന​ൽ, സു​രേ​ഷ് വ​ർ​മ്മ, ഗു​രു​വാ​യൂ​ര​പ്പ​ൻ, ഹാ​രി​സ് മാ​ളി​യ​ക്ക​ൽ, അ​ക്ബ​ർ ഫെ​യ്മ​സ് എ​ന്നി​വ​രേ​യും യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ടി.​കെ രാ​മ​കൃ​ഷ്ണ​ൻ, കെ.​വി ഷം​സു​ദ്ദി​ൻ, സി.​മു​ര​ളി​കു​മാ​ർ എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.