പി​കെ ദാ​സ് ആ​ശു​പ​ത്രി​യി​ൽ ഓ​സം കോ​സ്മ​റ്റോ​ള​ജി, ഹെ​യ​ർ റീ​പ്ലേ​യ്മെ​ന്‍റ് ക്ലി​നി​ക് ഉദ്ഘാടനം ഇന്ന്
Friday, April 9, 2021 12:41 AM IST
പാ​ല​ക്കാ​ട് : സൗ​ന്ദ​ര്യ​വ​ർ​ധ​ക ചി​കി​ത്സ​യി​ലെ നൂ​ത​ന രീ​തി​ക​ൾ കു​റ​ഞ്ഞ ചി​ല​വി​ൽ ല​ഭ്യ​മാ​ക്കു​ന്ന ഓ​സം കോ​സ്മ​റ്റോ​ള​ജി ആ​ൻ​ഡ് ഹെ​യ​ർ റീ​പ്ലേ​യ്മെ​ന്‍റ് ക്ലി​നി​ക്കി​ന് വാ​ണി​യം​കു​ളം പി​കെ ദാ​സ് ആ​ശു​പ​ത്രി തു​ട​ക്ക​മി​ടു​ന്നു. ഇ​ന്ന് രാ​വി​ലെ 10.30ന് ​പ്ര​ശ​സ്ത സി​നി​മാ താ​ര​വും ന​ർ​ത്ത​കി​യു​മാ​യ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​കും ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. വി​ദ​ഗ്ദ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ​യും വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മാ​യി പ​രി​ശീ​ല​നം ല​ഭി​ച്ച സ്പെ​ഷ്യ​ലി​സ്റ്റു​ക​ളു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ചി​കി​ത്സ. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഏ​റ്റ​വും വി​പു​ല​മാ​യ ക്ലി​നി​ക്കാ​ണ് പി​കെ ദാ​സ് ആ​ശു​പ​ത്രി​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. മു​ടി കൊ​ഴി​ച്ചി​ലി​നും അ​കാ​ല​ത്തി​ലു​ള്ള ക​ഷ​ണ്ടി​ക്കും പ്ര​തി​വി​ധി​യാ​യ ഹെ​യ​ർ റീ​പ്ലേ​യ്സ്മെ​ന്‍റ്, പി​ആ​ർ​പി ട്രീ​റ്റ്മെ​ന്‍റ്, സ്കി​ൻ ആ​ൻ​ഡ് ഹെ​യ​ർ എ​ന്നി​വ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.