ര​ണ്ടുറോ​ഡി​ന്‍റെ വീ​തി​യി​ൽ നിർമിച്ച പാ​ലം തുറന്നുകൊടുക്കാൻ അധികൃതർക്കു മടി
Friday, April 9, 2021 12:41 AM IST
മം​ഗ​ലം​ഡാം: ര​ണ്ട് റോ​ഡി​ന്‍റെ വീ​തി​യി​ൽ പാ​ലം നി​ർ​മ്മി​ച്ചു. പ​ക്ഷെ, അ​ത് വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് മ​ടി.​

മം​ഗ​ലം​ഡാം പോ​ലീ​സ് സ്റ്റേ​ഷ​ന​ടു​ത്തു​ള്ള ക​നാ​ൽ പാ​ല​വും റോ​ഡു​മാ​ണ് അ​വ​കാ​ശ ത​ർ​ക്ക​ത്തി​ൽ തു​റ​ക്കാ​ൻ വൈ​കു​ന്ന​ത്. ന​ന്നേ വീ​തി കു​റ​ഞ്ഞ​താ​യി​രു​ന്നു ഈ ​ക​നാ​ൽ പാ​ലം.
വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ഷ്ടി​ച്ച് മാ​ത്ര​മെ പാ​ലം ക​ട​ന്ന് പോ​കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​ള്ളു.​

ആ​റ് മാ​സം മു​ന്പ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് പാ​ലം നി​ർ​മ്മി​ച്ചു. അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ കാ​ര്യം ഗൗ​നി​ച്ചി​ല്ല.

ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ലം വീ​തി കൂ​ട്ടി പ​ണി​യു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലു​ള്ള​തെ​ന്നും അ​പ്രോ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു​ക​ൾ പൊ​തു​മ​രാ​മ​ത്ത് ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഈ ​വാ​ദം ഉ​ൾ​ക്കൊ​ള്ളാ​ൻ പൊ​തു​മ​രാ​മ​ത്ത് ത​യ്യാ​റ​ല്ല.

പാ​ലം പ​ണി​യു​ന്പോ​ൾ അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും പാ​ലം പ​ണി​ത​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് പ​റ​യു​ന്നു.

ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ട് വീ​തി കൂ​ട്ടി നി​ർ​മ്മി​ച്ച പാ​ല​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.