ച​ക്ക​ര​കു​ള​ന്പി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്നു
Saturday, April 10, 2021 12:32 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കു​മ​രം​പു​ത്തൂ​ർ ച​ക്ക​ര​കു​ള​ന്പി​ൽ തെ​രു​വു​നാ​യ്ക്ക​ൾ നാ​ല് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്നു. ച​ക്ക​ര​കു​ള​ന്പ് പു​ല്ല​ത്ത് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ ആ​ടു​ക​ളെ​യാ​ണ് നാ​യ്ക്ക​ൾ അ​ക്ര​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ആ​റ​ര​യോ​ടെ മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​യ​ൽ വീ​ട്ടി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ണം. അ​യ​ൽ​വ​ക്ക​ത്തു​ള്ള​വ​ർ ഓ​ടി​വ​ന്ന് ബ​ഹ​ളം വെ​ച്ചാ​ണ് നാ​യ്ക്ക​ൾ ഓ​ടി​പ്പോ​യ​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.
ച​ക്ക​ര​കു​ള​ന്പ് ഭാ​ഗ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും ഇ​വ​യെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ രം​ഗ​ത്തു​വ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.