ലോ​ട്ട​റി ന​ന്പ​ർ തി​രു​ത്തി പ​ണം ത​ട്ടു​ന്ന​തു പ​തി​വാ​യ​താ​യി പ​രാ​തി
Sunday, April 11, 2021 12:47 AM IST
നെന്മാറ : ലോ​ട്ട​റി ന​ന്പ​ർ തി​രു​ത്തി പ​ണം ത​ട്ടു​ന്ന​തു പ​തി​വാ​യ​താ​യി പ​രാ​തി. നാ​ലി​ന് ന​റു​ക്കെ​ടു​ത്ത കേ​ര​ള ഭാ​ഗ്യ​മി​ത്ര ഭാ​ഗ്യ​ക്കു​റി​യു​ടെ 1000 രൂ​പ​യു​ടെ ടി​ക്ക​റ്റി​ലെ ന​ന്പ​ർ മാ​റ്റി സ​മ്മാ​നം ത​ട്ടി. ഒ​രു അ​ക്കം വി​ദ​ഗ്ധ​മാ​യി മാ​റ്റി ഒ​ട്ടി​ച്ചു സ​മ്മാ​ന തു​ക കൈ​പ്പ​റ്റി​യെ​ന്നാ​ണു പ​രാ​തി.
ചെ​റു​കി​ട വ്യാ​പാ​രി​ക​ളാ​ണ് ഇ​തി​ന് ഇ​ര​യാ​കു​ന്ന​ത്. പ​രി​ച​യ​മി​ല്ലാ​ത്ത വി​ൽ​പ​ന​ക്കാ​രെ സ​മീ​പി​ച്ച് സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റാ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ച് കു​റ​ച്ചു ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും വാ​ങ്ങാ​മെ​ന്നു വാ​ഗ്ദാ​ന​വും ചെ​യ്യും. ഒ​റ്റ​നോ​ട്ട​ത്തി​ൽ വ്യാ​ജ​മാ​ണെ​ന്നു തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ൽ ഒ​ര​ക്ക​ത്തി​നു മു​ക​ളി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ അ​ക്കം ഒ​ട്ടി​ച്ചാ​ണു ക​ഴി​ഞ്ഞ ദി​വ​സം നെന്മാ​റ മേ​ഖ​ല​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. അ​പ​രി​ചി​ത​നാ​യ​തു​കൊ​ണ്ട് പ​ണം ത​ട്ടി​യ ആ​ളെ ക​ണ്ടെ​ത്ത​ൽ എ​ളു​പ്പ​വു​മ​ല്ല.