ധ്രു​വ് ​ര​ത്തൻ -2021 അ​വാ​ർ​ഡ് ശ്രീ​ജി​ത്ത് മാ​രി​യ​ലി​ന്
Sunday, April 11, 2021 12:47 AM IST
പാ​ല​ക്കാ​ട്: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ആ​ഗ്ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​ബി ഇ​ന്ത്യ​യു​ടെ ധ്രുവ് ര​ത്തൻ- 2021 അ​വാ​ർ​ഡ് ശ്രീ​ജി​ത്ത് മാ​രി​യ​ലി​ന്. നൃ​ത്ത ക​ലാ​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​ജി​ത്തി​ന് നേ​ര​ത്തെ നാ​ട്യ പ്ര​വീ​ണ്‍ പു​ര​സ്കാ​ര​വും പ്രേം ​ന​സീ​ർ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ശ്രീ​ജി​ത്തി​ന്‍റെ മി​ക​ച്ച ക​ലാ​സേ​വ​ന​ങ്ങ​ൾ മു​ൻ നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 18ന് ​ആ​ഗ്ര​യി​ൽ വെ​ച്ചാ​ണ് അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ്. ഒ​രു മ​ല​യാ​ളി​ക്ക് ആ​ദ്യ​മാ​യാ​ണ് ഈ ​അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത്.