കൈ​ത്ത​റി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം റി​ബേ​റ്റ്
Sunday, April 11, 2021 12:48 AM IST
പാ​ല​ക്കാ​ട്: ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍റ് ടി.​ബി കോം​പ്ല​ക്സി​ലു​ള്ള സം​സ്ഥാ​ന കൈ​ത്ത​റി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (ഹാ​ൻ​വീ​വ്) ഷോ​റൂ​മി​ൽ തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് ഏ​പ്രി​ൽ 13 വ​രെ 20 ശ​ത​മാ​നം റി​ബേ​റ്റ്. വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട കൈ​ത്ത​റി മു​ണ്ടു​ക​ൾ, സെ​റ്റു​മു​ണ്ടു​ക​ൾ, സെ​റ്റ് സാ​രി​ക​ൾ, ത്ര​ഡ് വ​ർ​ക്ക് സാ​രി​ക​ൾ, കോ​ട്ട​ണ്‍ സി​ൽ​ക്ക് സാ​രി​ക​ൾ, ബെ​ഡ് ഷീ​റ്റു​ക​ൾ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ലു​ക​ൾ, പി​ല്ലോ ക​വ​ർ, യൂ​ണി​ഫോം തു​ണി​ത്ത​ര​ങ്ങ​ൾ, കോ​ട്ട​ണ്‍ ഷ​ർ​ട്ടു​ക​ൾ, ട​ർ​ക്കി, തോ​ർ​ത്ത് മു​ണ്ട്, കോ​ട്ട​ണ്‍ കൈ​ത്ത​റി മാ​സ്ക്കു​ക​ൾ റി​ബേ​റ്റി​ൽ ല​ഭി​ക്കും.

സ​ർ​ക്കാ​ർ, അ​ർ​ധ​സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ത​വ​ണ വ്യ​വ​സ്ഥ​യി​ൽ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി 20,000 രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ ക​ടം വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന് പാ​ല​ക്കാ​ട് ഷോ​റൂം ഇ​ൻ​ചാ​ർ​ജ്ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ക്രെ​ഡി​റ്റ് ഫോ​മു​ക​ൾ ഷോ​റൂ​മു​ക​ളി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 9747714773.