വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​നു ത​ട​സ​മാ​യ പാ​ഴ്ചെ​ടി​ക​ൾ മു​റി​ച്ചു നീ​ക്ക​ണം
Sunday, April 11, 2021 12:50 AM IST
കൊ​ടു​വാ​യൂ​ർ: വാ​ഹ​ന തി​ര​ക്കേ​റി​യ പ ​ഞ്ചാ​യ​ത്താ​ഫീ​സ്് റോ​ഡി​ൽ കാ​ഴ്ച മ​റ​വാ​യി വ​ള​ർ​ന്നു പ​ന്ത​ലി​ച്ച പാ​ഴ്ചെ​ടി​ക​ൾ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്രക്കാ​രു​ടെ ആ​വ​ശ്യം. പ​ഞ്ചാ​യ​ത്താ​ഫീ​സ്, മൃ​ഗാ​ശു​പ​ത്രി, നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പന​ങ്ങ​ൾ ഈ ​സ്ഥ​ല​ത്ത് പ്ര​വ​ർ​ത്ത​ന​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ഴി​മാ​റി​കൊ​ടു​ക്കു​ന്ന​തി​നി​ടെ വ​ണ്ടി സ്ഥ​ല​ത്ത് അ​ഴു​ക്കു​ചാ​ലി​ൽ ഇ​റ​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്.

താ​ലൂ​ക്കി​ലെ പ്ര​ധാ​ന വാ​ണി​ജ്യ​കേ​ന്ദ്ര​മാ​ണ് കൊ​ടു​വായൂ​ർ ടൗ​ണ്‍. പ​ച്ച​ക്ക​റി​യും മ​റ്റു നി​ര​വ​ധി മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്്. അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും ഇ​തു വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. കൊ​ടു​വായൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേക്ക് ​വാ​ഹ​ന​ങ്ങ​ളി​ലും കാ​ൽ​ന​ട​യാ​യും വ​രു​ന്ന​വ​ർ​ക്ക് അ​പ​ക​ട​ക്കെ​ണി​യാ​യി ​പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന​ത്.