പോ​ലീ​സ് പി​ഴ ഈ​ടാ​ക്കു​ന്ന​തി​നെ​തി​രേ വ്യാപാരികൾ
Monday, April 12, 2021 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി : വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വാ​ഹ​നം നി​ർ​ത്തി അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​രെ പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കി ബു​ദ്ധി​മു​ട്ടി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. അ​ന​ധി​കൃ​ത വ​ഴി​ക്ക​ച്ച​വ​ട​ത്തി​ന് മു​ന്നി​ൽ നി​ശ്ശ​ബ്ദ​രാ​കു​ന്ന പോ​ലീ​സ് വ്യാ​പാ​രി​ക​ളോ​ട് പ​ക പോ​ക്ക​ൽ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബാ​ല​മു​ര​ളി, ട്ര​ഷ​റ​ർ വി.​എ അ​ബ്ദു​ൾ ക​ലാം എ​ന്നി​വ​ർ ആ​രോ​പി​ച്ചു.
ക​ച്ച​വ​ടം മു​ട്ടി​ക്കാ​നു​ള്ള പോ​ലീ​സ് ന​ട​പ​ടി നീ​തി​ക്ക​രി​ക്കാ​നാ​കി​ല്ല. വ​ലി​യ ഇ​ട​വേ​ള​ക്ക് ശേ​ഷം വ​രു​ന്ന ഉ​ത്സ​സ​വ സീ​സ​ണി​ൽ വ്യാ​പാ​രി​ക​ളെ പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ക​യാ​ണ്.
കോ​വി​ഡ് ക​രു​ത​ലി​ന്‍റെ പേ​രി​ലും എ​ളു​പ്പം കു​തി​ര ക​യ​റാ​വു​ന്ന ഇ​ട​മാ​യി​ട്ടാ​ണ് പേ​ലീ​സ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ കാ​ണു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഇ​ത്ത​രം നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ന്പ് പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം ഘ​ട്ട സ​മ​രം ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.