കു​ടി​വെ​ള്ള പ്ര​ശ്നം; വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം
Tuesday, April 13, 2021 11:13 PM IST
ശ്രീ​കൃ​ഷ്ണ​പു​രം : കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പൂ​ക്കോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. എ​ട്ട് ദി​വ​സം തു​ട​ർ​ച്ച​യാ​യി പ​ല വാ​ർ​ഡു​ക​ളി​ലും വെ​ള്ളം എ​ത്തി​യി​ട്ടി​ല്ല.
വ​ല്ല​പ്പോ​ഴും വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​ത് രാ​ത്രി​യി​ൽ ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ർ മാ​ത്രം. മാ​സ​ങ്ങ​ളാ​യി ഈ ​ദു​ര​വ​സ്ഥ തു​ട​രു​ക​യാ​ണ്. പ​ല​വ​ട്ടം പ​രാ​തി​പ്പെ​ട്ടി​ട്ടും യാ​തൊ​രു​വി​ധ പ​രി​ഹാ​ര​വും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റു​ന്ന ഉ​ദ്യോ​ഗ​സ്ഥ അ​നാ​സ്ഥ​ക്കെ​തി​രെ അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സ് മു​റി​യി​ൽ പൂ​ക്കോ​ട്ടു കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പി.​മ​നോ​ജ്, സ​തീ​ദേ​വി, നി​ഷ രാ​കേ​ഷ്, ശാ​ന്ത​കു​മാ​രി, ശി​വ​ദാ​സ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​നോ​ഷ്, ഡി​സി​സി അം​ഗം ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.