ഭക്തിനിറവിൽ അ​യി​ലൂ​ർ വേലയാഘോഷം
Friday, April 16, 2021 1:05 AM IST
നെന്മാ​റ: അ​യി​ലൂ​ർ കു​റും​ബ ഭ​ഗ​വ​തി ക്ഷേ​ത്രം വേ​ല ആ​ഘോ​ഷി​ച്ചു. കാ​ല​ത്ത് വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഉ​ച്ച​പൂ​ജ, മേ​ളം, കേ​ളി എ​ന്നി​വ​യും, ഉ​ച്ച​യ്ക്ക് ഈ​ടു​വെ​ടി​യും ന​ട​ന്നു. പ​ല്ലാ​വൂ​ർ ശ്രീ​ധ​ര​ൻ മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ അ​യി​ലൂ​ർ ശി​വ​ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് എ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ച്ചു. എ​ഴു​ന്ന​ള്ള​ത്തി​ന് തി​രു​വ​ന്പാ​ടി ച​ന്ദ്ര​ശേ​ഖ​ര​ൻ ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി. മൂ​ന്നാ​ന​ക​ൾ അ​ണി​നി​ര​ന്ന എ​ഴു​ന്ന​ള്ള​ത്ത് ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ​ത്തി. തു​ട​ർ​ന്ന് എ​ഴു​ന്ന​ള്ള​ത്ത് ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി. കാ​വി​റ​ങ്ങി എ​ഴു​ന്ന​ള്ള​ത്ത് പ​ന്ത​ലി​ൽ നി​ര​ന്ന​ശേ​ഷം പ​ക​ൽ വെ​ടി​ക്കെ​ട്ട് ന​ട​ന്നു. രാ​ത്രി ദീ​പാ​രാ​ധ​ന​യും, ക​ണ്യാ​റും, കൂ​ന​ത്ത​റ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ണ്ടാ​യ ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​യ​ന്പ​ക​യും ന​ട​ന്നു.