ആ​ന്‍റ​ണി കൂ​ട്ടു​ങ്ക​ൽ പൗ​രോ​ഹി​ത്യ നിറവിൽ
Friday, April 16, 2021 1:05 AM IST
കോ​യ​ന്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം മി​ഷ​ൻ രൂ​പ​ത​ക്കാ​യി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കു​ന്ന ഡീ​ക്ക​ൻ ആ​ന്‍റ​ണി കൂ​ട്ടു​ങ്ക​ൽ ഇ​ടു​ക്കി രൂ​പ​ത പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് രാ​മ​നാ​ഥ​പു​രം രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടിൽ നി​ന്നും വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് പ്ര​ഥ​മ ദി​വ്യ​ബ​ലി അ​ർ​പ്പ​ണ​വും ഉ​ണ്ടാ​യി​രി​ന്നു.
ആ​ന്‍റ​ണി 1987 ഒ​ക്ൾ​ടോ​ബ​ർ 23ന് ​തീ​യ​തി കൂ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ജോ​സ​ഫ് കു​ര്യാ​ക്കോ​സ് - വ​ത്സ​മ്മ ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ടു​മ​ക്ക​ളി​ൽ ആ​ദ്യ മ​ക​നാ​യി പി​റ​ന്നു. മാ​മോ​ദി​സ പേ​ർ ആ​ന്‍റ​ണി എ​ന്നാ​യി​രു​ന്നു.
വി​ദ്യാ​ഭ്യാ​സം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പാ​റ​ത്തോ​ട് ആ​യി​രു​ന്നു. 2010ൽ ​സെ​ന്‍റ് മേ​രി​സ് മൈ​ന​ർ സെ​മി​നാ​രി ഇ​ട​യാ​ർ പാ​ള​യ​തി​ൽ ചേ​ർ​ന്നു. ഫി​ലോ​സ​ഫി പ​ഠ​നം സെ​ന്‍റ് ജോ​സ​ഫ് പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി മം​ഗ​ല​പ്പു​ഴ ആ​ലു​വ​യി​ലും തി​യോ​ള​ജി പ​ഠ​നം സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്തോ​ലി​ക് സെ​മി​നാ​രി വ​ട​വാ​തൂ​ർ കോ​ട്ട​യ​ത്തു​മ​യി​രു​ന്നു.
റീ​ജ​ൻ​സി സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് മേ​ട്ടു​പ്പാ​ള​യം, ലൂ​ർ​ദ് ഫൊ​റോ​ന ച​ർ​ച്ച് ഗാ​ന്ധി​പു​രം, രാ​മ​നാ​ഥ​പു​രം രൂ​പ​ത കാ​റ്റി​ക്കി​സം സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു.