പു​ത്ത​ൻ​പാ​ത റോ​ഡ് ത​ക​ർ​ന്നു, വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ട ഭീ​തി​യി​ൽ
Friday, April 16, 2021 1:05 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: ആ​റാം​മൈ​ൽ പു​ത്ത​ൻ​പാ​ത റോ​ഡ് ത​ക​ർ​ന്ന് വാ​ഹ​ന​സ​ഞ്ചാ​രം അ​തീ​വ​ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. നാ​ല​ര കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തി​യ​ത് പ​ത്ത് വ​ർ​ഷം മു​ൻ​പാ​ണ്. ഇ​തു വ​ഴി കാ​ൽ​ന​ട​യാ​ത്ര പോ​ലും ഏ​റെ വി​ഷ​മ​ക​ര​മാ​ണ്.
മ​ഴ പെ​യ്താ​ൽ റോ​ഡി​ലെ ഗ​ർ​ത്ത​ങ്ങ​ളി​ൽ മ​ലി​ന​ജ​ലം കെ​ട്ടി നി​ൽ​ക്കും. സ്ഥ​ല പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ഗ​ർ​ത്ത​ങ്ങ​ളു​ടെ വ്യാ​പ്തി അ​റി​യാ​തെ മ​റി​ഞ്ഞു​വീ​ണ അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്.
ആ​ശു​പ​ത്രി മ​റ്റും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് ഓ​ട്ടോ വി​ളി​ച്ചാ​ൽ ഇ​ര​ട്ടി ചാ​ർ​ജ് ന​ൽ​കേ​ണ്ട​താ​യി​ട്ടു​ണ്ടെ​ന്നും ജ​നം ആ​വ​ലാ​തി​പ്പെ​ടു​ന്നു. തു​ട​ർ ഗ​ർ​ത്ത​ങ്ങ​ൾ കാ​ര​ണം ഇ​ന്ധ​ന ചി​ല​വ് കൂ​ടു​ന്ന​തി​നാ​ലാ​ണ് ഓ​ട്ടോ വാ​ട​ക കൂ​ട്ടേ​ണ്ട​താ​യി​വ​രു​ന്ന​ത്. താ​ലൂ​ക്കി​ലൂ​ട നീ​ളം റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മ്മാ​ണം പൂ​ർ​ത്താ​യി​ട്ടും പു​ത്ത​ൻ​പാ​ത നി​ർ​മ്മാ​ണം വൈ​കു​ന്ന​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ശ​ക്ത​മാ​യ അ​മ​ർ​ഷ​വു​മു​ണ്ട്. അ​ഞ്ചാം​മൈ​ൽ ക​ണ​ക്ക​ന്പാ​റ ഭാ​ഗ​ത്തു നി​ന്നും കൊ​ഴി​ഞ്ഞാ​ന്പാ​റ ഭാ​ഗ​ത്തേ​ത് ദു​ര​ക്കു​റ​വെ​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പു​ത്ത​ൻ​പാ​ത വ​ഴി​യാ​ണ് സ​ഞ്ചാ​ര​ക്കു​ന്ന​ത്.