പാ​ല​ത്തി​നു സ​മീ​പ​ത്തെ ഗ​ർ​ത്തം അപകടഭീ​ഷ​ണി
Saturday, April 17, 2021 12:28 AM IST
ചി​റ്റൂ​ർ: കൈ​ത​റവ് മ​രു​ത​ന്പാ​റ പാ​ത​യി​ൽ ക​നാ​ൽ പാ​ല​ത്തി​ൽ ഗ​ർ​ത്ത​മു​ണ്ടാ​യി​രി ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം നാ​ൽ​പ്പ​തു വ​ർ​ഷം മു​ൻ​പു നി​ർ​മ്മി​ച്ച ക​നാ​ൽ പാ​ലം തീ​ർ​ത്തും ദു​ർ​ബ​ല​മാ​യി​രി​ക്കു​ക​യാ​ണ്.
ഭാ​രം ക​യ​റ്റി​യ വാ​ഹ​നം സ​ഞ്ച​രി​ച്ചാ​ൽ ഗ​ർ​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴാ​വു​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. വ​ണ്ടി​ത്താ​വ​ളം ടൗ​ണി​ൽ ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​യാ​ൽ സ്ക്കൂ​ൾ ഗ്രൗ​ണ്ട് ക​ര​യ്ക്ക​ല​ക്കു​ള​ന്പ് വ​ഴി കൈ​ത​റ​വി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന പാ​ത​യി​ലെ​ത്തു​ന്ന​ത്.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ വാ​ഹ​ന​ത്തി​ലെ​ത്തി​യാ​ൽ അ​പ​ക​ട സാ​ധ്യത​യു​മു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ കു​റ​ഞ്ഞ തോ​തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് റോ​ഡും പാ​ല​വും നി​ർ​മ്മി​ച്ച​ത്.​നി​ല​വി​ൽ ഈ ​വ​ഴി​യി​ൽ വൻ​തോ​തി​ൽ വീ​ടുക​ളും വാ​ഹ​ന​ങ്ങ​ളും വ​ർ​ധി​ച്ചി​രി​ക്കു​ക​യാണ്. ​
ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ ൽ ​മ​റി​ക​ട​ക്കാ​ൻ ഏ​റെ സ​മ​യ​വും വേ​ണ്ടി വ​രും. ജ​ന​സം​ഖ്യ​യും വാ​ഹ​ന​സ​ഞ്ചാ​ര വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ച്ച് പാ​ലം പൊ​ളി​ച്ചു നി​ർ​മ്മിക്ക​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാണ്.
​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ലോ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് ആം​ബു​ല​ൻ​സ് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധം റോ​ഡ് ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.