ത​ച്ച​ന്പാ​റ​യി​ൽ ലോ​റി മ​റി​ഞ്ഞു; ആ​ള​പാ​യ​മി​ല്ല
Wednesday, May 5, 2021 11:13 PM IST
ക​ല്ല​ടി​ക്കോ​ട്: നാ​ര​ങ്ങ ക​യ​റ്റി കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന ലോ​റി​യാ​ണ് മ​റ​ഞ്ഞ​ത്. ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കാ​ര്യ​മാ​യ പ​രു​ക്കി​ല്ല. റോ​ഡ് പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ത്തി​യ​ശേ​ഷം ഇ​വി​ടെ ധാ​രാ​ളം അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. മ​ഴ പെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചാ​ൽ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്.

ത​മി​ഴ്നാ​ട​ൻ​മ​ദ്യം പി​ടി​കൂ​ടി

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ഞ്ച​ര ലി​റ്റ​ർ ത​മി​ഴ്നാ​ട് മ​ദ്യം കൊ​ല്ല​ങ്കോ​ട് എ​ക്സൈ​സ് സം​ഘം പ​ട്രോ​ളിം​ഗി​നി​ടെ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യ്ക്ക് മു​ത​ല​മ​ട ഗോ​വി​ന്ദ​പു​രം പാ​ത​യി​ൽ എ​ക്സൈ​സ് വാ​ഹ​നം വ​രു​ന്ന​തു ക​ണ്ട് പ്ര​തി മ​ദ്യം ഉ​പേ​ക്ഷി​ച്ച് ഓ​ടി​പ്പോ​യി. റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സു​രേ​ഷ്, സി​ഇ​ഒ മാ​സി​ലാ​മ​ണി എ​ന്നി​വ​രാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ.