അ​ട്ട​പ്പാ​ടി ഉൗ​രു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധത്തിനു ദ്രു​ത​ക​ർ​മ​സേ​ന
Saturday, May 8, 2021 12:27 AM IST
പാ​ല​ക്കാ​ട് : കോ​വി​ഡ് രോ​ഗ​വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി അ​ട്ട​പ്പാ​ടി ഉൗ​രു​ക​ളി​ൽ പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ്രു​ത​ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ച​താ​യി ഐ.​ടി. ഡി.​പി. പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വി.​കെ. സു​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. ഉൗ​രു​ക​ളി​ലെ രോ​ഗ​ബാ​ധ ഉ​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക, പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക, മ​രു​ന്നു​ക​ൾ, ഭ​ക്ഷ്യ​കി​റ്റ് തു​ട​ങ്ങി​യ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ക, പു​റ​ത്തു നി​ന്നു​ള്ള​വ​ർ ഉൗ​രു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ദ്രു​ത​ക​ർ​മ​സേ​ന രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
എ​സ്.​ടി. പ്ര​മോ​ട്ട​ർ /ആ​നി​മേ​റ്റ​ർ, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ, ഉൗ​രു​മൂ​പ്പ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന ഉൗ​രു​ത​ല സേ​ന, അ​ത​ത് പ​ഞ്ചാ​യ​ത്തി​ലെ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ കോ​ഡി​നേ​റ്റ​ർ​മാ​രാ​യും ക​മ്മി​റ്റ​ഡ് സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​ർ അ​സി​സ്റ്റ​ന്‍റ് കോ​ഡി​നേ​റ്റ​ർ​മാ​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സ​ർ​ത​ല ക​ർ​മ​സേ​ന, ഓ​രോ ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ് ത​ല​ത്തി​ലേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കോ​ഡി​നേ​ഷ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി ബ്ലോ​ക്ക് /താ​ലൂ​ക്ക്ത​ല സേ​ന എ​ന്നി​ങ്ങ​നെ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യാ​ണ് ദ്രു​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്തി​ക്കു​ക. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ 192 ഉൗ​രു​ക​ളും ദ്രു​ത​ക​ർ​മ സേ​നാ​ഗം​ങ്ങ​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ക്കും. ഉൗ​രു​ക​ളി​ൽ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കാ​നും, മാ​സ്ക് ധ​രി​ക്കാ​നും ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കു​ന്ന​തോ​ടൊ​പ്പം രോ​ഗം സ്ഥി​രീ​ക​രി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് റേ​ഷ​ൻ എ​ത്തി​ക്കു​ക, ഉൗ​രു​ക​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക, വ്യാ​ജ​മ​ദ്യം ഉ​ണ്ടാ​ക്കു​ന്ന​വ​രു​ടെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദ്രു​ത​ക​ർ​മ സേ​ന നേ​തൃ​ത്വം ന​ൽ​കും.