ഹെ​ൽ​പ് ഡെ​സ്ക് തുടങ്ങി
Saturday, May 8, 2021 10:56 PM IST
പാ​ല​ക്കാ​ട് : ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ക്കാ​ട് എ​ക്സൈ​സ് ഡി​വി​ഷ​ൻ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ജി​ല്ലാ​ത​ല ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​റാ​യ 0491 2505897ൽ ​ബ​ന്ധ​പ്പെ​ടാം.
ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക, ഡീ​അ​ഡി​ഷ​ൻ സം​ഭ​വ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ക, അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് മ​രു​ന്ന്, ഭ​ക്ഷ​ണം എ​ന്നി​വ താ​ലൂ​ക്ക് ത​ല​ത്തി​ൽ സ​ർ​ക്കി​ൾ ഓ​ഫീ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​ച്ച് ന​ൽ​കു​ക തു​ട​ങ്ങി​യ സ​ഹാ​യ​ങ്ങ​ളാ​ണ് ഹെ​ൽ​പ് ഡെ​സ്ക് മു​ഖേ​ന ചെ​യു​ക.

രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ വി​മു​ക്തി മാ​നേ​ജ​രു​ടെ ന​ന്പ​റാ​യ 9447879275ലും 18004252919 ​
ടോ​ൾ ഫ്രീ ​ന​ന്പ​റി​ലും വി​ളി​ക്കാം.