ലോ​ക്ക് ഡൗ​ണ്‍: ആ​ദ്യ​ദി​നം നാ​ടും ന​ഗ​ര​വും നി​ശ്ച​ലം
Saturday, May 8, 2021 10:57 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​ന്പൂ​ർ​ണ്ണ ലോ​ക്ക്ഡൗ​ണി​ൽ നാ​ടും ന​ഗ​ര​വും നി​ശ്ച​ല​മാ​യി.

മി​നി ലോ​ക്ക്ഡൗ​ണി​നും പു​റ​കെ​യാ​ണ് ഒ​ന്പ​ത് ദി​വ​സ​ത്തെ സ​ന്പൂ​ർ​ണ്ണ ലോ​ക്ക്ഡൗ​ണ്‍ ഇ​ന്ന​ലെ തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 24ന് ​തു​ട​ങ്ങി​യ സ​ന്പൂ​ർ​ണ്ണ ലോ​ക്ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നി​ല്ല.

പോ​ലീ​സ് പ​രി​ശോ​ധ​ന ക​ടു​പ്പി​ച്ച​തി​നാ​ൽ നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നാ​മ​മാ​ത്ര​മേ ഇ​റ​ങ്ങി​യു​ള്ളൂ. മ​രു​ന്നു​ക​ട​ക​ൾ, പാ​ഴ്സ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഹോ​ട്ട​ലു​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, പ​ച്ച​ക്ക​റി ക​ട​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ പ്ര​വ​ർ​ത്തി​ച്ച​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളാ​യ വ​ലി​യ​ങ്ങാ​ടി​യി​ലും കൊ​ടു​വാ​യൂ​രി​ലും പോലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നാ​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു.

ജി​ല്ലാ പോലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ പോലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ​യും കീ​ഴി​ൽ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളാ​യാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റി​ലും അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം അ​വ​ശ്യ​വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് യാ​തൊ​രു​വി​ധ ത​ട​സവു​മി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് ന​ട​ത്താ​നി​രു​ന്ന കെഎസ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു. അ​തേ​സ​മ​യം ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ്ര​ത്യേ​ക സ​ർ​വീ​സ് തു​ട​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ന്ന് എ​ടി​ഒ ടി.​എ.​ഉ​ബൈ​ദ് പ​റ​ഞ്ഞു.