തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചുന​ൽ​കി വീ​ക്ഷ​ണം കൂ​ട്ടാ​യ്മ
Monday, May 10, 2021 12:48 AM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് തെ​രു​വോ​ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി വീ​ക്ഷ​ണം സാം​സ്ക്കാ​രി​ക കൂ​ട്ടാ​യ്മ.​
കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ക​യ​റി ഭി​ക്ഷ​യെ​ടു​ക്കാ​നാ​കാ​തെ ജീ​വി​ത​വ​ഴി​മു​ട്ടി​യ യാ​ച​ക​ർ​ക്കാ​ണ് കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ഹ​സ്ത​മെ​ത്തു​ന്ന​ത്.​വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍, മം​ഗ​ലം പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ പൊ​തി​ക​ളെ​ത്തി​ക്കു​ന്ന​ത്.
റോ​ബി​ൻ പൊന്മ​ല ,ബി​ജു​വ​ർ​ഗീ​സ് ജോ​ഷി, അ​നൂ​പ്, ജി​യോ ജോ​ണ്‍, തൗ​ഫീ​ക്ക് മ​ന്പാ​ട്, ഫൈ​ന, മ​നു മം​ഗ​ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സ്നേ​ഹ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
പ്ര​ദേ​ശ​ത്ത് എ​വി​ടെ​യെ​ങ്കി​ലും ആ​ളു​ക​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ സ​ഹാ​യി​ക്കാ​ൻ ഹെ​ൽ​പ്പ് ഡ​സ്ക്കും കൂ​ട്ടാ​യ്മ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റോ​ബി​ൻ പൊന്മല ഫോ​ണ്‍: 9744144007.