കോവിഡ് പ്രതിരോധത്തിനു ജാഗ്രതാ സമിതി
Monday, May 10, 2021 12:48 AM IST
അ​ല​ന​ല്ലൂ​ർ : കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​തി​രോ​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് അ​ല​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡ് അം​ഗം നൈ​സി ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​താ​സ​മി​തി രൂ​പീ​ക​രി​ച്ചു. എ​ട​ത്ത​നാ​ട്ടു​ക​ര ച​ള​വ യു.​പി സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ, അം​ഗ​ൻ​വാ​ടി വ​ർ​ക്ക​ർ​മാ​ർ, രാ​ഷ്ട്രീ​യ​സാ​മൂ​ഹി​ക, സാം​സ്കാ​രി​ക സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
വാ​ർ​ഡി​ന്‍റെ ആ​കെ പ്ര​ദേ​ശം ഏ​ഴ് ക്ല​സ​റ്റ​റു​ക​ളാ​ക്കി തി​രി​ച്ച് പ്ര​ത്യേ​കം വ​ള​ണ്ടി​യ​ർ​മാ​രെ നി​യ​മി​ച്ചു. ഒ​റ്റ ദി​വ​സം കൊ​ണ്ട് വാ​ർ​ഡ് ത​ല വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി. ച​ള​വ ഗ​വ​ണ്‍​മെ​ന്‍റ് യു.​പി സ്കൂ​ൾ കോ​റ​ന്‍റെ​യി​ൻ സെ​ന്‍റ​ർ ആ​ക്കാ​ൻ നി​ശ്ച​യി​ച്ചു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് വാ​ഹ​ന​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. ച​ള​വ മൈ​ത്രി വാ​യ​ന​ശാ​ല​യി​ൽ സ​ഹാ​യ​കേ​ന്ദ്രം തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി. പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, പി​പി​ഇ കി​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം സ​മാ​ഹ​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.