നി​ത്യോപ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാൻ വ്യാ​പാ​രി സംഘടന
Wednesday, May 12, 2021 12:06 AM IST
നെന്മാ​റ : സം​സ്ഥാ​ന​ത്ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ത്യ ഉ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്തി​നാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് നെന്മാറ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് റാ​പ്പി​ഡ് പ്രോ​ട്ട​ക​്ഷ​ൻ ഗ്രൂ​പ്പ് രൂ​പീകരി​ച്ചു. ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സേ​വ​നം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ്രൂ​പ്പി​ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, മെ​ഡി​സി​ൻ തു​ട​ങ്ങി ആ​വി​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​തി​നാ​യി രൂ​പീകരി​ച്ച അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നെന്മാറ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ദീ​പ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നെന്മാറ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​എം ഹ​രി​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് തോ​മ​സ്, ജെ.​അ​ബു, ലി​ബി​ൻ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.