ഉൗ​രുത​ല വാ​ക്സി​നേ​ഷ​ൻ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Friday, June 11, 2021 12:40 AM IST
അ​ഗ​ളി:​ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​രു ത​ല കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ അ​വ​ലോ​ക​നം യോ​ഗം ചേ​ർ​ന്നു.​വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.കെ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
​ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വ​കു​പ്പ് ,ഐ.​റ്റി.​ഡി.​പി, കി​ല എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന യോ​ഗ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​മു​ഖ​ത കാ​ണി​ച്ചു നി​ൽ​ക്കു​ന്ന ഉൗ​രു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ ന​ൽ​കി തു​ടർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​
ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​ദ്യ​ഘ​ട്ടം ന​ട​ത്തി​യ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 88% വാ​ക്സി​നേ​ഷ​ൻ കൈ​വ​രി​ക്കു​വാ​ൻ കഴി​ഞ്ഞ​താ​യി ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി​തേ​ഷ് വ്യ​ക്ത​മാ​ക്കി. വാ​ക്സി​നേ​ഷ​ന് വി​മു​ഖ​ത കാ​ണി​ക്കു​ന്ന ഇ​ത​ര പ​ഞ്ചാ​യ​ത്തി​ലെ ഉൗ​രു​ക​ൾ​ക്ക് മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് പു​തൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ല ഉൗ​രു​ക​ളി​ൽ നി​ന്നും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ടു​ത്ത എ​തി​ർ​പ്പ് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും, എ​ന്നാ​ൽ ഉൗ​രു​ക​ളി​ൽ രാ​ത്രി വൈ​കി​യും വാ​ക്സി​സി​നേ​ഷ​ൻ ന​ട​ത്തു​വാ​ൻ കഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​സൂ​പ്ര​ണ്ട് ഡോ. ​പ്ര​ഭു​ദാ​സ് പ​റ​ഞ്ഞു.​ വി​ദൂ​ര ഉൗ​രു​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ, മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​വാ​നും ഒ​രാ​ഴ്ച​ക്കാ​ല അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തു​വാ​നും തീ​രു​മാ​ന​മാ​യി.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​രാ​യ അം​ബി​ക ല​ക്ഷ​മ​ണ​ൻ, രാ​മ​മൂ​ർ​ത്തി, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജി​തേ​ഷ്, ജോ​സ് പ​ന​ക്കാ​മ​റ്റം, ജി.​രാ​ധാ​കൃ​ഷ്ണ​ൻ,മ​രു​ത​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ മു​രു​കേ​ഷ് ബാ​ബു, സാ​ജ​ൻ കി​ല പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​ഉ​മേ​ഷ്, റി​സോ​ഴ്സ് പേ​ഴ​സ​ണ്‍ കെ.​പ്ര​താ​പ​ൻ, ജി.​ഇ.​ഒ.​ത​ങ്ക​മാ​ൻ പ​ങ്കെ​ടു​ത്തു.