കോയന്പത്തൂരിൽ വ​ന സ​ന്പ​ത്ത് കൊ​ള്ള​യ​ടി​ക്കു​ന്ന​ത് ത​ട​യാൻ നായകൾ
Sunday, June 13, 2021 1:05 AM IST
കോ​യ​ന്പ​ത്തൂ​ർ: വ​ന സ​ന്പ​ത്ത് കൊ​ള്ള​യ​ടി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി കോ​യ​ന്പ​ത്തൂ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​നു​ക​ളി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള നാ​ല് നാ​യ്ക്ക​ളെ നി​യ​മി​ച്ചു.​
ത​മി​ഴ്നാ​ട്ടി​ലെ പ്രാ​ദേ​ശി​ക ഇ​ന​മാ​യ ചി​പ്പി​പ്പാ​റ എ​ന്ന​യി​നം നാ​യ്ക്ക​ളെ​യാ​ണ് സ​ർ​വീ​സി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. കാ​ട്ടി​നു​ള്ളി​ലെ​ക​ഞ്ചാ​വ് കൃ​ഷി ക​ണ്ടെ​ത്തു​ന്ന​തി​നും, ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​നും, മ​റ​റു മോ​ഷ​ണം, കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും ഇ​വ​യ്ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്.​
പോ​ളു​വം പ​ട്ടി ഫോ​റ​സ്റ്റ്ഡി​വി​ഷ​ൻ, ആ​ഴി​യാ​ർ ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ, നീ​ല​ഗി​രി, ഗൂ​ഡ ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ന്നു വീ​തം നാ​ലു നാ​യ്ക്ക​ളാ​ണ് ഉ​ള്ള​ത്.​
പോ​ളു​വം പ​ട്ടി ഡി​വി​ഷ​നി​ലു​ള്ള നാ​യ​ക്ക് വ​ല​വ​ൻ എ​ന്നാ​ണ് പേ​രു വെ​ച്ചി​രി​ക്കു​ന്ന​ത്. ക​ടു​വ​ൻ, കാ​ളി​ങ്ക​ൻ, അ​ക​വൈ എ​ന്നീ ത​മി​ഴ് പേ​രു​ക​ളാ​ണ് മ​റ്റു നാ​യ്ക്ക​ൾ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.