മാനസികാസ്വാസ്ഥ്യമുള്ള അന്പതുകാരിക്കു തുണയായി ഹേമാംബിക നഗർ പോലീസ്
Wednesday, June 16, 2021 12:28 AM IST
പാ​ല​ക്കാ​ട്: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള അ​ന്പ​തു​കാ​രി​ക്കു തു​ണ​യാ​യി ഹേ​മാം​ബി​ക ന​ഗ​ർ പോ​ലീ​സ്.
അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ഉ​മ്മി​നി എ​കെ​ജി ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ശാ​ന്ത പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​ല​ഞ്ഞു​തി​രി​ഞ്ഞ് റെ​യി​ൽ​വേ കോ​ള​നി​യി​ലെ​ത്തി അ​സ്വ​സ്ഥ​ത​ക​ൾ പ്ര​ക​ടി​പ്പി​ച്ച​ത​റി​ഞ്ഞാ​ണ് പോ​ലീ​സെ​ത്തി​യ​ത്.
ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. മി​ഥു​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എ​സ് സി​പി​ഒ​മാ​രാ​യ ആ​റു​മു​ഖ​ൻ, സു​മ​തി​ക്കു​ട്ടി​യ​മ്മ എ​ന്നി​വ​രും സി​പി​ഒ​മാ​രാ​യ ബി​ജു, മ​ഞ്ജു​ഷ, എ​എ​സ്ഐ വി​ശ്വ​നാ​ഥ​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് വാ​ള​ണ്ടി​യ​ർ​മാ​രാ​യ ശി​വ​ൻ, ബി​ന്ദു, വാ​ർ​ഡ് മെ​ന്പ​ർ ന​സീ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​നു​ന​യി​പ്പി​ച്ചു. തു​ട​ർ​ന്ന് ശ​രീ​ര​ശു​ദ്ധി വ​രു​ത്തി. കോ​വി​ഡ് ടെ​സ്റ്റും ന​ട​ത്തി. തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശ​പ്ര​കാ​രം തൃ​ശൂ​ർ മാ​ന​സി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​യി.