ജ​ല ജീ​വ​ൻ: ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ 14.09 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ
Wednesday, June 16, 2021 12:31 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: ജ​ല ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ 14.09 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കും. പ​ദ്ധ​തി​ക്ക് സാ​ങ്കേ​തി​ക്കാ​നു​മ​തി​യും ഭ​ർ​ണാ​നു​മ​തി​യും ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കു​ന്ന​ത്ത് അ​റി​യി​ച്ചു.
ജൂ​ണ്‍ പ​തി​നെ​ട്ടോ​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​വും. പ​ദ്ധ​തി ന​ട​പ്പി​ൽ വ​രു​ന്ന​തോ​ടെ ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ കു​ടും​ബ​ങ്ങ​ളി​ലെ ഒ​രം​ഗ​ത്തി​ന് പ്ര​തി​ദി​നം 55 ലി​റ്റ​ർ വെ​ള്ളം എ​ത്തി​ക്കു​ന്ന ദൗ​ത്യ​മാ​ണ് ജ​ല​ജീ​വ​ൻ മി​ഷ​ൻ.
പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ 45 ശ​ത​മാ​നം വി​ഹി​ത​വും,സം​സ്ഥാ​ന സ​ർ​ക്കാ​ർ 30 ശ​ത​മാ​നം വി​ഹി​ത​വും,ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 15 ശ​ത​മാ​നം വി​ഹി​ത​വും ചി​ല​വ​ഴി​ക്കും.10 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃവി​ഹി​ത​മാ​ണ്. പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ക്കു​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും വാ​ട്ട​ർ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.